കെ.എസ്.യു ഓഫിസിൽ കരി ഓയിലൊഴിച്ചു

പാറക്കടവ്: ചെക്യാട് കുറുവന്തേരിയിൽ കെ.എസ്.യു ഓഫിസിൽ കരിഓയിൽ ഒഴിച്ചു. കുറുവന്തേരി കല്ലിക്കണ്ടി പള്ളിക്കു സമീപത്തെ ഓഫിസിലാണ് അജ്ഞാതർ കരി ഓയിൽ പ്രയോഗം നടത്തിയത്. ചൊവ്വാഴ്പ രാത്രി പതിനൊന്നോടെയാണ് സംഭവം. ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസി​െൻറ വരാന്തയിലും ചുമരിലും കരി ഓയിലൊഴിച്ചിട്ടുണ്ട്. ഈ മേഖലയിൽ കോൺഗ്രസി​െൻറയും യൂത്ത് കോൺഗ്രസി​െൻറയും കൊടികളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇൗ സംഭവത്തിൽ വളയം പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് കെ.എസ്.യു ഓഫിസിൽ കരി ഓയിൽ ഒഴിച്ചത്. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.