പൊതുവിദ്യാഭ്യാസ യജ്​ഞം: കോഒാഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ സുഗമമായ നടത്തിപ്പിന് പന്തലായനി ബ്ലോക്ക് പഞ്ചായത്തും കൊയിലാണ്ടി നഗരസഭയും കേന്ദ്രീകരിച്ച് ബി.ആർ.സി തലത്തിൽ കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. മാതൃക പദ്ധതികൾ പഞ്ചായത്തുകളിേലക്ക് വ്യാപിപ്പിക്കുന്ന രീതിയിൽ പ്രോജക്ടുകൾ തയാറാക്കും. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ അധ്യക്ഷത വഹിച്ചു. കെ. സത്യൻ മുഖ്യാതിഥിയായി. ബി.പി.ഒ എം.ജി. ബൽരാജ് പദ്ധതി വിശദീകരിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പേട്ടരി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, അരിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. ബീന, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. ഗീതാനന്ദൻ, നഗരസഭ കൗൺസിലർ പി.എം. ബിജു എന്നിവർ സംസാരിച്ചു. പി.പി. രമണി സ്വാഗതവും പി. ഗിരീഷ് നന്ദിയും പറഞ്ഞു. പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി: കലക്ടറുടെ നേതൃത്വത്തിൽ ഡിസംബർ 16ന് കൊയിലാണ്ടി ടൗൺഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്കിലുള്ളവർക്ക് പെങ്കടുക്കാം. അപേക്ഷകൾ നവംബർ 30 വരെ വില്ലേജ് ഒാഫിസുകൾ, താലൂക്ക് ഒാഫിസ് എന്നിവിടങ്ങളിൽ സ്വീകരിക്കും. അനുസ്മരിച്ചു കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തി​െൻറ സ്ഥാപക നേതാവായിരുന്ന എം.സി.വി. ഭട്ടതിരിപ്പാടി​െൻറ പത്താം ചരമവാർഷികം ഫോറം മുനിസിപ്പൽ കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം പി. ബാലൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. രാജലക്ഷ്മി അമ്മ, പി. രാമകൃഷ്ണൻ, ഇളയിടത്ത് വേണുഗോപാലൻ, എ.കെ. ദാമോദരൻ നായർ, എം. രാരു, എം. ചന്തുക്കുട്ടി, അണേല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.