മരണം കാതോർത്ത്​ വലിയമല

കൊയിലാണ്ടി: 35 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വലിയമല നാശത്തി​െൻറ വക്കിൽ. അനധികൃതമായ മണ്ണെടുപ്പാണ് വിശാലമായ മലയെ കൊന്നുകൊണ്ടിരിക്കുന്നത്. അധികൃതർ അറിഞ്ഞും അറിയാതെയുമൊക്കെയായി മണ്ണെടുപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ദേശീയപാതയിൽ മൂടാടിയിൽനിന്ന് നാലുകിലോമീറ്റർ അകലെയാണ് വലിയമല. താഴെഭാഗത്തു കൂടി മനോഹരമായ അകലാപുഴ ഒഴുകുന്നുണ്ട്. പല കാലത്തായി മലകൈവശമാക്കിയവർ കരിങ്കൽഖനനവും മണ്ണെടുപ്പും നിർബാധം തുടരുകയാണ്. സ്വന്തം ആവശ്യമെന്ന നിലക്ക് കുറഞ്ഞ അളവിൽ മണ്ണെടുക്കാൻ അനുവാദം വാങ്ങി അതി​െൻറ മറവിൽ വൻ മണ്ണ്കടത്താണ് നടക്കുന്നത്. പ്രകൃതിക്ക് വൻകോട്ടം തട്ടുന്ന രീതിയിൽ മലയുടെ മുകളിൽ നിന്ന് പോലും മണ്ണ് കടത്തുന്നുണ്ട്. ഏതാനും വർഷം മുമ്പ് ഇവിടെ ഉരുൾപൊട്ടിയിരുന്നു. മലയുടെ മുകളിൽ ഹരിജൻ കോളനിയിൽ ഉൾപ്പടെ 350-ഓളം പേർ താമസിക്കുന്നുണ്ട്. കെ. കേളപ്പനും സഹോദരി ലക്ഷ്മി അമ്മക്കും പാരമ്പര്യമായി കിട്ടിയ മല ഭൂദാനപ്രസ്ഥാനത്തി​െൻറ ഭാഗമായി ഹരിജനങ്ങൾക്ക് നൽകിയതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.