മസ്​ജിദ്​ പുനരുദ്ധാരണ പ്രവർത്തനം

തണ്ണീർപന്തൽ: പുലയൻറ പറമ്പത്ത് മസ്ജിദുന്നൂർ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും ആറ്റക്കോയ തങ്ങൾ വില്യാപ്പള്ളി നിർവഹിച്ചു. ആർ.കെ. അസീസ് ആദ്യഫണ്ട് കൈമാറി. പി.സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു, വി.കെ. അഷ്റഫ്, ഹാരിസ് ബാഖവി, പി.പി. അമ്മത്, മൊയ്തു കുന്നത്തുമ്മൽ, അലി ദാരിമി, ഷഫീഖ് റഹ്മാനി എന്നിവർ സംസാരിച്ചു. ആർ.കെ. മുനീർ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു. യൂത്ത്ലീഗ് പ്രവർത്തകർക്ക് മർദനമേറ്റു ആയഞ്ചേരി: യൂത്ത്ലീഗ് പ്രവർത്തകരെ മർദിച്ചതായി പരാതി. ആയഞ്ചേരി സൂപ്പർ മാർക്കറ്റിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന കുനിയിൽ മീത്തൽ മുഹമ്മദ് ജാസിം, മുഹമ്മദ് ഫസൽ, നാങ്കോറോത്ത് മുഹമ്മദ് ഫായിസ് എന്നിവർക്കാണ് കുറ്റ്യാടിപ്പൊയിലിൽ മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് ഇവർ ആരോപിച്ചു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗ് നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, മൻസൂർ എടവലത്ത്, ലത്തീഫ് മനത്താനത്ത് എന്നിവർ പ്രവർത്തകരെ സന്ദർശിച്ചു. സംഭവത്തിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.