'നിറവിൽ നിന്ന് നിറവിലേക്ക്'^ സൗഹൃദ സദസ്

'നിറവിൽ നിന്ന് നിറവിലേക്ക്'- സൗഹൃദ സദസ് 'നിറവിൽ നിന്ന് നിറവിലേക്ക്'- സൗഹൃദ സദസ്സ് വൈത്തിരി: ചുണ്ടേൽ ആർ.സി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടിഎയും പൂർവ വിദ്യാർഥി സംഘടനയും സ​െൻറ് ജൂഡ്സ് വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും സംയുക്തമായി 'നിറവിൽ നിന്നും നിറവിലേക്ക്' എന്ന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ഡി. മൈക്കിൾ അധ്യക്ഷത വഹിച്ചു. കേണൽ ശശികുമാർ, ഡോ. പ്രവീൺ, ഡോ. സതീഷ്, അഡ്വ. ചാത്തുക്കുട്ടി, ഷിബു പോൾ, ടി.പി. ഉഷ എന്നിവർ കുട്ടികളുമായി സംവദിച്ചു. പി.എ. ജോസഫ്, റോയ് മെേൻറാൺസ്, സ്മിത ചാക്കോ, ജിത്തു പോൾ, ഷാജൻ മണിമല, പി.ടി. ജോർജ്, എം. വേലായുധൻ, റോബിൻസൺ, എഡ്വിൻ അലക്സ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജോൺസൺ ജോസഫ് സ്വാഗതവും സോഫി നന്ദിയും പറഞ്ഞു. SUNWDL9 സൗഹൃദ സദസ്സ് സ്‌കൂൾ മാനേജർ ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു 'ജനക്ഷേമ പ്രവർത്തനങ്ങൾ അഴിമതി രഹിതമായി നടപ്പാക്കണം' കൽപറ്റ: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ ജില്ല കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ അഴിമതി രഹിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് സിവിൽ സർവിസിനെ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ആനന്ദൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രേട്ടറിയറ്റംഗം വാമദേവൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ. അബ്ദുറഹീം, കെ. സാബു, യു.കെ. സരിത, സി.എം. മിനി, എ.കെ. ജയരാജ് എന്നിവർ സംസാരിച്ചു. എ.പി. മധുസൂദനൻ, എൻ. അജിലേഷ് എന്നിവരെ ജില്ല സെക്രട്ടറിയേറ്റിലേക്കും വി.പി. സുബ്രമഹ്ണ്യൻ എം.കെ. ശോഭന എന്നിവരെ ജില്ല കമ്മിറ്റിയിലേക്കും െതരഞ്ഞെടുത്തു. വഴിതെറ്റിയൊഴുകുന്ന പുഴയെ 'നിയന്ത്രിക്കാൻ' നടപടിയില്ല; വെള്ളത്തിൽ മുങ്ങിയത് 25 ലക്ഷം പനമരം: ഒന്നര പതിറ്റാണ്ട് മുമ്പ് പനമരം പുഴയിലെ മാത്തൂർവയലിൽ 'ഒഴുക്കിയ' 25 ലക്ഷം പ്രയോജനപ്പെടുത്താൻ നടപടി ഉണ്ടാകുന്നില്ല. അശാസ്ത്രീയ നിർമാണം പുഴയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ല പഞ്ചായത്ത് മാത്തൂർവയലിൽ കാൽകോടിയോളം മുടക്കി തടയണ നിർമിച്ചത്. തടയണ പൂർത്തിയായതോടെ പുഴ ഗതിമാറി ഒഴുകാൻ തുടങ്ങി. അതിപ്പോഴും തുടരുകയാണ്. തടയണയുടെ ഭാഗത്ത് ഇപ്പോൾ പുഴക്ക് ഇരട്ടിയിലേറെ വീതിയുണ്ട്. പുഴയോരത്തെ മണ്ണി​െൻറ സ്വഭാവം കണക്കിലെടുക്കാതെയാണ് തടയണ പണിതത്. വശങ്ങൾ ഇടിഞ്ഞ് പുഴയിലേക്ക് വീഴാൻ തുടങ്ങിയിട്ടും അതിന് തടയിടുന്ന രീതിയിലുള്ള ശ്രമങ്ങൾ ഉണ്ടായില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് ഇടിഞ്ഞത്. വേനൽക്കാലത്തും മാത്തൂർവയൽ ഭാഗത്ത് പുഴ നിറഞ്ഞൊഴുകാറാണ് പതിവ്. എന്നിട്ടും ഇവിടെത്തന്നെ തടയണ സ്ഥാപിക്കാൻ ചിലർ മിനക്കെട്ടത് മറ്റു താൽപര്യങ്ങൾ കൊണ്ടാണെന്ന ആക്ഷേപം തുടക്കത്തിൽത്തന്നെ ഉയർന്നിരുന്നു. പുഴയുടെ ഗതിമാറ്റം ഒഴിവാക്കാൻ വൻ പദ്ധതി ആവിഷ്കരിക്കേണ്ട സാഹചര്യമാണ് നിലവിൽ. SUNWDL3 മാത്തൂർവയലിലെ തടയണക്കടുത്ത് പുഴയുടെ ഗതിമാറ്റം നീേലാം-കാഞ്ഞിരങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണം നീലോം: നീേലാം-കാഞ്ഞിരങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സി പി.ഐ നീലോം ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു. നീലോം-പച്ചനാൽമുക്ക്-ഞാറലോട് റോഡി​െൻറ പാതി വഴിയിൽ നിർത്തിവെച്ച പണി പുനരാരംഭിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. സി.ആർ. ബാലൻ, പി.വി. വർഗീസ്, സുധീപ്, സുരേഷ്, മനോജ്, ഷാജി കൂപ്പിൽ, ചന്തു എടക്കുളം, ബേബി കുട്ടി എന്നിവർ സംസാരിച്ചു. തർക്കങ്ങളിൽ ഭൂരിഭാഗവും കോടതിയിലെത്തുന്നില്ല- ജസ്റ്റിസ് സുനിൽ തോമസ് കൽപറ്റ: സമൂഹത്തിൽ അനുദിനമുണ്ടാവുന്ന തർക്കങ്ങളിൽ 40 ശതമാനത്തിൽ താഴെ മാത്രമേ കോടതികളിലെത്തുന്നുള്ളൂവെന്ന് ഹൈകോടതി ജസ്റ്റിസ് സുനിൽ തോമസ് പറഞ്ഞു. മധ്യസ്ഥം വഴി കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ അഭിഭാഷകർക്കായി നടത്തിയ ബോധവത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലവിളംബവും പണെച്ചലവും കോടതി കയറിയിറങ്ങേണ്ട അവസ്ഥയുമോർത്താണ് അധികം പേരും കേസുകളുമായി മുന്നോട്ടുപോകാത്തത്. കോടതിയിൽ എത്താത്ത 60 ശതമാനം കേസുകളിൽ പലപ്പോഴും ഒരുകാലത്തും പരിഹാരമുണ്ടാവുന്നില്ല. എത്തിയ കേസുകൾ തീരാൻ കാലവിളംബമുണ്ടാവുന്നതിനാൽ വിധിപ്രസ്താവം വന്നാലും പരാതിക്കാരന് യഥാർഥ നീതി ലഭിക്കുന്നുമില്ല. ഈ രണ്ട് അവസ്ഥകൾക്കും യഥാർഥ പരിഹാരമാണ് മധ്യസ്ഥ ശ്രമങ്ങളിലൂടെ കേസുകൾ തീർക്കുകയെന്നത്. സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സ​െൻററി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദിയ െപ്രാഫെറ്റ സമാപിച്ചു വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുൽ ഉലമ പബ്ലിക് സ്കൂളിൽ ദിയ െപ്രാെഫറ്റ എന്ന പേരിൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസ് സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ എ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്േട്രറ്റർ ഹാരിസ് ബാഖവി കമ്പളക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. അബ്ദുൽ മുത്തലിബ് മാസ്റ്റർ മീലാദ് സന്ദേശം നൽകി. വിദ്യാർഥികൾക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് അംഗം പനന്തറ മുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുൽ സലീം, വൈസ് പ്രിൻസിപ്പൽ അഷീബ് എന്നിവർ നൽകി. പി.ടി.എ പ്രസിഡൻറ് ജാസർ പാലക്കൽ വിശിഷ്ടാതിഥിക്ക് മൊമേൻറാ സമ്മാനിച്ചു. കെ.കെ. സിദ്ദീഖ്, എൻ. മുസ്തഫ, ഗഫൂർ പടിഞ്ഞാറത്തറ, സുഹൈൽ വാഫി, സവാദ് മാസ്റ്റർ, നൗഷീർ വാഫി, അൻസാർ വാഫി, സാജിദ് വാഫി, റാഫി മാസ്റ്റർ, ഷിംന ടീച്ചർ, സറീന എന്നിവർ സംബന്ധിച്ചു. വെങ്ങപ്പള്ളി മഹല്ല് പ്രസിഡൻറ് തന്നാണി അബൂബക്കർ ഹാജി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്വദർ മുഅല്ലിം മുസ്തഫ വാഫി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഹൈൽ വാഫി നന്ദിയും പറഞ്ഞു. SUNWDL14 ദിയ െപ്രാഫെറ്റ മീലാദ് കോൺഫറൻസ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.