മാനന്തവാടി-: വെള്ളമുണ്ട കുന്നുമ്മൽ അങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെൻററിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാൽസംഭരണ വാഹനത്തിെൻറയും നവീകരിച്ച ലാബിെൻറയും ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെൻറർ ഒ.ആർ.കേളു എം.എൽ.എയും പാൽ സംഭരണ വാഹനം ക്ഷീര വികസന വകുപ്പ് ജോയൻറ് ഡയറക്ടർ ജോസ് ഇമ്മാനുവേലും നവീകരിച്ച ലാബ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫും ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ പ്രസംഗ മത്സര വിജയികളെ ആദരിക്കും. 'സുരക്ഷിത ക്ഷീര വികസനം ഗുണനിലവാരമുള്ള പാലിലൂടെ' എന്ന വിഷയത്തിൽ ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫിസർ വർക്കി ജോർജ് ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡൻറ് എം. രാധാകൃഷ്ണൻ, സെക്രട്ടറി ജി. ബേബി, ഡയറക്ടർമാരായ എം. ഗോവിന്ദൻ നമ്പീശൻ, കെ. സുമേഷ്, സിസിലി വർഗീസ് എന്നിവർ പങ്കെടുത്തു. സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്: ഗാലറി നിര്‍മാണത്തിന് കാല്‍നാട്ടി സുല്‍ത്താന്‍ ബത്തേരി: 47ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഗാലറി നിര്‍മാണത്തിനുള്ള കാല്‍നാട്ടല്‍ കര്‍മം നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവെൻറ നേതൃത്വത്തില്‍ ബത്തേരി ഗവ. സര്‍വജന സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. 7000ത്തോളം പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് തയാറാക്കുന്നത്. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജിഷ ഷാജി, കൗണ്‍സിലര്‍മാരായ എന്‍.എം. വിജയന്‍, സുമതി, സാലി പൗലോസ്, ബാബു എബ്രഹാം, ഷിഫാനത്ത്, ബിന്ദു സുധീര്‍ബാബു, സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ് പി.ബി. ശിവന്‍, ജില്ല വോളിബാള്‍ അസോസിയേഷന്‍ എം.പി. ഹരിദാസ്, സര്‍വജന ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പൽ കരുണാകരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുരളി, ബത്തേരി വ്യാപാരി ഏകോപന സമിതി സെക്രട്ടറി വൈ. മത്തായി എന്നിവർ സംസാരിച്ചു. വിദ്യാരംഗം ജില്ല സാഹിത്യോത്സവം വിജയികൾ വൈത്തിരി: എച്ച്.ഐ.എം.യു.പി സ്‌കൂളിൽ നടന്ന വിദ്യാരംഗം ജില്ല തല സാഹിത്യോത്സവം മത്സരങ്ങളിൽ വിജയിച്ചവരുടെ പേരുവിവരങ്ങൾ. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ. നാടൻപാട്ട് (എച്ച്.എസ്): അപർണ രാജ്(ജി.എ.എച്ച്.എസ്.എസ് തിരുനെല്ലി), പി.വി. അഖിൽ(എ.എം.എം ആർ.എച്ച്.എസ് നല്ലൂർനാട്), എൻ.ബി. പ്രവീണ(ജി.എച്ച്.എസ്.എസ് പനമരം) കാവ്യാലാപനം(എച്ച്.എസ്): എം.എ. ശിവപ്രിയ(ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), സി.എസ്. നന്ദന(എം.ടി.സി.എം.എച്ച്.എസ് തൊണ്ടർനാട്), ആർദ്ര മരിയ(ഫാദർ ജി.കെ.എം. എച്ച്.എസ്.എസ് കണിയാരം) അഭിനയം(എച്ച്.എസ്): കെ. അമൽദേവ് (ജി.എച്ച്.എസ്.എസ് തലപ്പുഴ), അഖിൽ ജയരാജ് (ജി.എച്ച്.എസ്.എസ് കാക്കവയൽ), പി.എസ്. വിസ്മയ(എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക) ചിത്രരചന(എച്ച്.എസ്): നോയൽ മാത്യു(എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക), ഗൗതം കൃഷ്ണ(എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി), ബിപിൻ ബാബു(സെൻറ് കാതറിൻസ് എച്ച്.എസ്.എസ് പയ്യമ്പള്ളി) കവിതാരചന(എച്ച്.എസ്): എസ്. ഗൗതമി(ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ), അൻസിന ശെയ്‌ഖ്‌സ്(ജി.എച്ച്.എസ്.എസ് നീർവാരം), ആവണി പ്രസാദ്(ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ) കഥാരചന(എച്ച്.എസ്): ലക്ഷ്മി ആൻസ്(അസംപ്‌ഷൻ ഹൈസ്‌കൂൾ ബത്തേരി), അഞ്ജിമാ റോഷ്, ഷാന യാസ്മിൻ(നിർമല എച്ച്.എസ് തരിയോട്) നാടൻപാട്ട്(യു.പി): കാർത്തിക പ്രമോദ്(എ.യു.പി.എസ് പടിഞ്ഞാറത്തറ), ആര്യ കൃഷ്ണ(ജി.എച്ച്.എസ്.എസ് ആറാട്ടുതറ), അതുൽ കൃഷ്ണ(ജി.എച്ച്.എസ്.എസ് പനങ്കണ്ടി) കാവ്യാലാപനം(യു.പി): വി.എസ്. ദേവപ്രിയ(ടി.ടി.ഐ മാനന്തവാടി), എം.എസ്. ദേവപ്രിയ(എ.യു.പി.എസ് കുഞ്ഞോം), മിനു കൃഷ്ണ(ആർ.സി.എച്ച്.എസ് ചുണ്ടേൽ) ചിത്രരചന(യു.പി): ശിവകാന്ത് (അസംപ്‌ഷൻ യു.പി.എസ് ബത്തേരി), ഹിലാൻ കെ. വർക്കി(എൽ.എഫ് യു.പി.എസ് മാനന്തവാടി), ആർദ്രാ ജീവൻ(സെൻറ് മേരീസ് യു.പി.എസ് കുമ്പളേരി) അഭിനയം(യു.പി): കൃഷ്‌ണേന്ദു(സെൻറ് മേരീസ് യു.പി.എസ് തരിയോട്), ഫാത്തിമ കടവൻ(ജി.യു.പി.എസ് കണിയാമ്പറ്റ), ടി.എസ്. അർജുൻ(ജി.യു.പി.എസ് തലപ്പുഴ) കഥാരചന(യു.പി): എം.പി. അനുരഞ്ജ്(ജി.യു.പി.എസ് കോട്ടനാട്), നമിത ജോയ്(ജി.എച്ച്.എസ്.എസ് നീർവാരം), വി.എ. ആൻസി(സെൻറ് ജോസഫ്‌സ് ടി.ടി.ഐ മാനന്തവാടി) കവിതാരചന(യു.പി): ദിയ കെ. മനോജ്(സെൻറ് മേരീസ് യു.പി.എസ് തരിയോട്), നിധി റോസ്(ജി.എം.യു.പി.എസ് അഞ്ചുകുന്ന്), ലക്ഷ്മി ഭാരതി(എസ്.കെ.എം.ജെ എച്ച്.എസ് കൽപറ്റ) അഭിനയം(എൽ.പി): വൈഗ എസ്. ദിനേശ്(എസ്.ഡി.എം.എൽ.പി.എസ്, കൽപറ്റ), കെ.എസ്. ആവണി(ജി.യു.പി.എസ് പിണങ്ങോട്), ആഞ്ജലീന റോസ്(സെൻറ് കാതറിൻസ് എച്ച്.എസ്.എസ് പയ്യമ്പള്ളി) ചിത്രരചന(എൽ.പി): കെ.എസ്. വൈഗ തീർഥ(വെണ്മണി എൽ.പി.എസ് മാനന്തവാടി), ആദിൽ ഇഹ്‌സാൻ(എസ്.ഡി.എം.എൽ.പി.എസ് കൽപറ്റ), ദക്ഷ് ദേവ്(ജി.എൽ.പി.എസ് എടയൂർകുന്ന്) കവിതാ രചന(എൽ.പി): മുഹമ്മദ് മിഥുലാജ്(ജി.എൽ.പി.എസ് ആണ്ടൂർ), എം.എസ്. നൃപനന്ദൻ(എം.എസ് ജി.എൽ.പി.എസ് കൽപറ്റ), കെ. ആവണി(സെൻറ് ജോസഫ്‌സ് എൽ.പി.എസ് പിലാക്കാവ്), സി. പാർവതി(ജി.എൽ.പി.എസ് ലക്കിടി) കഥാരചന(എൽ.പി): കെ.ആർ. നിരഞ്ജന(സെൻറ് മേരീസ് യു.പി.എസ് തരിയോട്), പി.വി. അനൂജ(സർവോദയം എൽ.പി.എസ് കമ്മന), അലെൻന മരിയ (ആർ.സി.യു.പി സ്‌കൂൾ പള്ളിക്കുന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.