കുരുന്നു ശാസ്​ത്രപ്രതിഭകളെ അനുമോദിച്ചു

കടമേരി: സംസ്ഥാന ശാസ്േത്രാത്സവത്തിൽ യു.പി വിഭാഗം സ്റ്റിൽ മോഡലിൽ എ േഗ്രഡോടെ മൂന്നാംസ്ഥാനം നേടിയ കടമേരി എം.യു.പി സ്കൂളിലെ ശാസ്ത്രപ്രതിഭകളെ സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, മാനേജിങ് കമ്മിറ്റി അനുമോദിച്ചു. ജന്നത്ത് കുഞ്ഞബ്ദുല്ലയുടെ മകൾ ഹിബ ഷിറിനെയും പരേതനായ ഒ. മൊയ്തു മണ്ണോളിയുടെ മകൾ ഫാമിഹ നസ്റിനെയുമാണ് ആദരിച്ചത്. സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ജില്ലക്ക് കിട്ടുന്ന ഏകനേട്ടം സ്കൂളിേൻറതാണ്. മുൻവർഷങ്ങളിലായി ആറു തവണ സംസ്ഥാന ശാസ്േത്രാത്സവത്തിൽ ഈ സ്കൂൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വർഷം ജില്ലയിൽ പോയൻറ് ലഭിക്കുന്ന ഏക ൈപ്രമറി വിദ്യാലയവും കടമേരി മാപ്പിള യു.പി സ്കൂളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.