അതിർത്തി കടന്നെത്തുന്നത് വിഷാംശം കലർന്ന പാൽ ^മന്ത്രി

അതിർത്തി കടന്നെത്തുന്നത് വിഷാംശം കലർന്ന പാൽ -മന്ത്രി നാദാപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത് വിഷാംശം കലർന്ന പാൽ ആണെന്നും സംസ്ഥാനത്ത് പാൽ പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്നും മന്ത്രി കെ. രാജു. എടച്ചേരി നോർത്തിൽ പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടത്തി​െൻറ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര രംഗത്ത് കഴിഞ്ഞ വർഷം 17 ശതമാനം വർധനയുണ്ടായി. ന്യായവിലക്ക് വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും. കുറിഞ്ഞിമല സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും വനഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റെനി പി. മാത്യു, ജില്ല പഞ്ചായത്ത് അംഗം പി.കെ. ഷൈലജ, ഡോ. എ.സി. മോഹൻദാസ്, പി.കെ. ബാലൻ, വി. കുഞ്ഞിക്കണ്ണൻ, ഇ.വി. കല്യാണി, കെ.ടി.കെ. ഷൈനി, ടി.കെ. ലിസ, ഇ. ഗംഗാധരൻ, ഒ.കെ. മൊയ്തു, പി.കെ. ഷൈജ, ടി.കെ. ബാലൻ, വി. രാജീവ്, സി.കെ. ബാലൻ, യു.പി. മൂസ, എം.കെ. പ്രേംദാസ്, വത്സരാജ് മണലാട്ട്, കെ.പി. ഗോപാലൻ, ഇ.ടി. ബാബു, സുരേന്ദ്രൻ കളത്തിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ സ്വാഗതവും ഡോ. ഗ്യാനേന്ദ്ര സിങ് നന്ദിയും പറഞ്ഞു. 41 ലക്ഷം ചെലവിൽ നിർമിക്കുന്ന കെട്ടിട്ടത്തി​െൻറ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. സഹവാസ ക്യാമ്പ് നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എൻ.എസ്.എസ് സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. കെ. പ്രഭ‍, ഗംഗാധരൻ‍, ഹേമലത‍, ലത്തീഫ്, വിഷ്ണുപ്രസാദ്, ഗോപിക, ശ്രീരാഗ്, നവ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.