പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി ഒാപറേറ്റിങ് സെൻററിെൻറ പ്രവ-ൃത്തി വൈകുന്നു

*പള്ളി അധികൃതർ ചേർന്നാണ് ബസുകൾ നിർത്തിയിടാനുള്ള നിലം ഒരുക്കിക്കൊടുത്തത് പുൽപള്ളി: പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ​െൻററി​െൻറ പ്രവൃത്തികൾ വൈകുന്നു. പെരിക്കല്ലൂർ സ​െൻറ് തോമസ് ഫൊറോന ചർച്ച് ഒരേക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്ക് ഡിപ്പോ ആരംഭിക്കുന്നതിലേക്കായി വിട്ടുകൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടൊപ്പം പഞ്ചായത്തും ഒരേക്കർ സ്ഥലം ഈ ആവശ്യത്തിലേക്ക് വാങ്ങി. സ്ഥലം കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ടുണ്ട്. മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പ്രാരംഭ നടപടികൾ പൂർത്തീകരിച്ചത്. സംസ്ഥാനത്ത് പുതിയ ഡിപ്പോകൾ അനുവദിക്കുമ്പോൾ പെരിക്കല്ലൂരിന് മുൻഗണന നൽകുമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു. മന്ത്രി സ്ഥാനത്തുനിന്നും അദ്ദേഹം മാറിയതോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും നിലച്ചു. കഴിഞ്ഞ ദിവസം പെരിക്കല്ലൂർ സ​െൻറ് തോമസ് ദേവാലയം വിട്ടുകൊടുത്ത സ്ഥലത്ത് ബസുകൾ നിർത്തിയിടാനായുള്ള നിലം ഒരുക്കിക്കൊടുത്തു. പള്ളി അധികൃതരാണ് ഇത് ചെയ്തുകൊടുത്തത്. നിലവിൽ പള്ളി മുറ്റത്താണ് ബസുകൾ പാർക്ക് ചെയ്യുന്നത്. നിലം ഒരുക്കിയ ഭാഗത്തേക്ക് ബസുകൾ മാറ്റിയിടാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, മഴപെയ്താൽ ഇവിടമാകെ ചളിക്കളമാകും. ആ സമയത്ത് ബസുകൾ കയറ്റിയിറക്കാൻ പറ്റാത്ത അവസ്ഥ വരും. ഏകദേശം ഒരുകോടി രൂപ വിലവരുന്ന സ്ഥലമാണ് പള്ളി അധികൃതർ കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുത്തത്. 50 ലക്ഷം രൂപയാണ് പഞ്ചായത്ത് ഭൂമി വാങ്ങാനായി ചെലവഴിച്ചത്. ഇത്രയും സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിട്ടും ഓപറേറ്റിങ് സ​െൻറർ ആരംഭിക്കുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് പത്തോളം സർവിസുകൾ ഇവിടെനിന്നും നടത്തുന്നുണ്ട്. ജീവനക്കാർക്കുള്ള താമസസൗകര്യമടക്കം ഒരുക്കിക്കൊടുക്കുന്നതും നാട്ടുകാരാണ്. SUNWDL25 പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിയിടാനായി നിലം ഒരുക്കിയപ്പോൾ സ്കൂൾ കൗൺസിലർമാർക്കുള്ള പരിശീലന പരിപാടി കൽപറ്റ: സാമൂഹികനീതി വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കായി നടത്തിയ പരിശീലന പരിപാടി ജില്ല സംയോജിത ശിശുവികസന പദ്ധതി ഓഫിസർ നിഷ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.കെ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി. േപ്രാജക്ട് അസിസ്റ്റൻറ് സി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. പോക്സോ നിയമത്തെക്കുറിച്ച് അഷ്റഫ് കാവിലും ലൈംഗികാതിക്രമം കുട്ടികളും മനഃശാസ്ത്ര സമീപനങ്ങളും എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജവാദും ക്ലാസെടുത്തു. പി.ടി. അഭിത നന്ദി പറഞ്ഞു. SUNWDL20 സാമൂഹികനീതി വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റ് വയനാട് സ്കൂൾ കൗൺസിലർമാർക്കുള്ള പരിശീലനപരിപാടി ജില്ല സംയോജിത ശിശുവികസന പദ്ധതി ഓഫിസർ നിഷ ഉദ്ഘാടനം ചെയ്യുന്നു ഗ്രാമീണ കാർഷിക ചന്ത ഉദ്‌ഘാടനം വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന് കീഴിൽ കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ചന്ത വൈത്തിരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് യു.സി. ഗോപി അധ്യക്ഷത വഹിച്ചു. എൽസി ജോർജ്, എം.വി. വിജേഷ്, ഡോളി ജോസഫ്, സലിം മേമന, ഷൈനി ദേവസ്യ, ഷൈനി ഉദയകുമാർ, ബഷീർ പൂക്കോടൻ, സഫിയ, സുമാ ചന്ദ്രൻ, ശ്രീദേവി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ രാജി വർഗീസ് സ്വാഗതവും ഭവിത നന്ദിയും പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും വൈത്തിരി പഞ്ചായത്തിൽ ആഴ്ചച്ചന്ത ഉണ്ടായിരിക്കുന്നതാണെന്നു കൃഷി ഓഫിസർ അറിയിച്ചു. അതിർത്തിയിലെ ടോൾ പിരിവ്: വയനാടിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം- ജനതാദൾ എസ് കൽപറ്റ: കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്ന അതിർത്തി ചെക്ക് പോസ്റ്റുകളിൽ ടോൾ പിരിവ് കുത്തനെ വർധിപ്പിച്ച നടപടി ജില്ലയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തി​െൻറ ഭാഗമാണെന്ന് ജനതാദൾ --എസ് ജില്ല കമ്മിറ്റി ആരോപിച്ചു. അതിർത്തി പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രയും വിവിധ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും ഇത്രയും കാലം ബന്ധപ്പെട്ട അധികാരികൾ അനുവദിച്ചിരുന്നു. മുൻ കലക്ടർ രണ്ടു മാസം മുമ്പ് ടോൾ പിരിവ് പൂർണമായും നിർത്തി വെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കലക്ടറും, സബ് കലക്ടറും ചേർന്ന് കേരളത്തിൽനിന്നും സർവിസ് നടത്തുന്ന ബസുകൾ ഉൾപ്പെടെ അതിർത്തിയിലേക്ക് കയറ്റി വാഹനങ്ങൾ തിരിക്കാൻ പോലും അനുവദിക്കാത്ത വിധം കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അതി​െൻറ ഉദാഹരണമാണ് താളൂർ ചെക്ക് പോസ്റ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമര നടപടികൾക്ക് നേതൃത്വം കൊടുക്കണമെന്ന് ജനതാദൾ -എസ് ജില്ല കമ്മിറ്റി തീരുമാനിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയ് ഉദ്ഘാടനം ചെയ്തു. എം.ജെ. പോൾ അധ്യക്ഷത വഹിച്ചു. വി.എം. വർഗീസ്, സാജു ഐക്കരക്കുന്നത്, കുര്യാക്കോസ് മുള്ളൻ മട, കെ. വിശ്വനാഥൻ, സി.കെ. ഉമ്മർ, ബെഞ്ചമിൻ ഈശോ, ലെനിൽ സ്റ്റീഫൻ, അന്നമ്മ പൗലോസ്, കെ.കെ. ദാസൻ, ഇ.സി. ജിജോ, വി.ആർ. ശിവരാമൻ, ഒ.സി. ഷിബു, ടി.കെ. ഉമ്മർ, മത്തായി കട്ടക്കയം, ഇ. മമ്മൂട്ടി, ഉനൈസ്കല്ലൂർ, സി. അയ്യപ്പൻ, കെ.പി. വാസു, നിസാർ പള്ളിമുക്ക്, സി.പി. അഷ്റഫ്, കെ.കെ. നാരായണൻ, ബെന്നി പോൾ, പി.എം. മെൽബൺ, സുന്ദരൻ നായർ എന്നിവർ സംസാരിച്ചു. SUNWDL26 ജനതദൾ-എസ് ജില്ല ജനറൽ ബോഡി യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.