കാലിക്കറ്റ്​ സർവകലാശാല യൂനിയൻ: എസ്​.എഫ്​.​െഎക്ക്​ മികച്ച നേട്ടം

മലപ്പുറത്ത് എം.എസ്.എഫിന് പരാജയം കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മികച്ച നേട്ടം. ദീർഘകാലം എം.എസ്.എഫി​െൻറതായിരുന്ന മലപ്പുറം ജില്ല എക്സിക്യൂട്ടിവ് സ്ഥാനവും എസ്.എഫ്.െഎ പിടിച്ചെടുത്തു. കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് സ്ഥാനം മാത്രമാണ് യു.ഡി.എസ്.എഫ് സഖ്യത്തിന് ലഭിച്ചത്. ബാക്കി എല്ലായിടത്തും എസ്.എഫ്.െഎക്കാണ് മുന്നേറ്റം. കോഴിക്കോട് ആർട്സ് കോളജിലെ പി. സുജയാണ് പുതിയ ചെയർമാൻ. മഞ്ചേരി എൻ.എസ്.എസ് കോളജിലെ ശിഹാബിനെ സെക്രട്ടറിയായും മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെ അശ്വിൻ ഹസ്മി ആനന്ദിനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. നിലമ്പൂർ അമൽ കോളജ് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കെ. റസ്മിയാണ് ലേഡി വൈസ് ചെയർമാൻ. വടക്കാഞ്ചേരി എൻ.എസ്.എസ് കോളജിലെ അൻഷ അശോകനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ല എക്‌സിക്യൂട്ടിവ് അംഗമായി എം.എസ്.എഫിലെ നജ്മു സാഖിബ് ബിന്‍ മുഹമ്മദ് അബ്ദുല്ല അല്‍കബീര്‍ ഖാന്‍ (നാദാപുരം എം.ഇ.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്) തെരഞ്ഞെടുക്കപ്പെട്ടു. തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഇ.പി. നിഖില്‍ നാരായണൻ (പാലക്കാട്), തൃശൂര്‍ കേരളവര്‍മ കോളജിലെ എന്‍.എസ്. ഷിജില്‍ (തൃശൂർ), മലപ്പുറം ഗവ. കോളജിലെ ടി.പി. തന്‍സി (മലപ്പുറം), സുല്‍ത്താന്‍ ബത്തേരി സ​െൻറ് മേരീസ് കോളജിലെ എം.എം. നന്ദകുമാര്‍ (വയനാട്) എന്നിവരാണ് വിവിധ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങൾ. ആകെയുള്ള 393 കൗണ്‍സിലര്‍മാരില്‍ 385 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. സർവകലാശാല വിദ്യാര്‍ഥി ക്ഷേമവിഭാഗം തലവന്‍ പി.വി. വത്സരാജ് റിട്ടേണിങ് ഓഫിസറും ചാള്‍സ് പി. ചാണ്ടി പ്രിസൈഡിങ് ഓഫിസറുമായിരുന്നു. തിരൂരങ്ങാടി സി.ഐ സുനില്‍കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എം. വിജിന്‍, സംസ്ഥാന ജോ. സെക്രട്ടറി ലിേൻറാ ജോസഫ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. ശ്യാം പ്രസാദ്, എം.എസ്. ഫെബിന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.