കഞ്ചാവ് കേസ്: യുവാവിന് കഠിന തടവും പിഴയും

വടകര: കഞ്ചാവ് കൈവശംവെച്ച കേസിൽ യുവാവിന് മൂന്നു വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസംകൂടി കഠിന തടവ് അനുഭവിക്കണം. ഇടുക്കി രാജാക്കാട് ഉടുമ്പൻചോല മാമാട്ടിക്കാണം കൈനിക്കൽ ഷമദിനെയാണ് (26) വടകര എൻ.ഡി.പി.എസ് ജഡ്ജി പി. രാജകുമാരി ശിക്ഷിച്ചത്. 2005 ഡിസംബർ 17നാണ് തിരൂർ ലിങ്ക് റോഡിലെ മാവുകുന്ന് ജങ്ഷനിൽവെച്ച് മൂന്ന് കിലോ 600 ഗ്രാം കഞ്ചാവുമായി തിരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് നിർമാണം: യുവാവിന് ശിക്ഷ വടകര: ഡ്രൈവിങ് ലൈസൻസിനായി വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. വില്യാപ്പള്ളി കുഴിമ്പിൽ മുഹമ്മദ് ഷരീഫിനെയാണ് (26) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് എം.ടി. ജലജാറാണി ശിക്ഷിച്ചത്. രണ്ടു വർഷം കഠിന തടവും 4000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസംകൂടി കഠിന തടവ് അനുഭവിക്കണം. 2008 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പയ്യോളി ഹൈസ്കൂളി​െൻറയും ഹെഡ്മാസ്റ്ററുടെയും വ്യാജ സീൽ നിർമിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് ഒരുക്കിയത്. ഇതുമായി ൈഡ്രവിങ് ലൈസൻസിനായി ഓർക്കാട്ടേരി ശ്രീനിവാസ് ഡ്രൈവിങ് സ്കൂൾ മുഖേനയാണ് സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. സർട്ടിഫിക്കറ്റ് നിർമിച്ചത് 2008ലാണെങ്കിലും 2010 ജൂലൈ 23നാണ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചത്. പ്രതിയുടെ സഹായികളായ കാർത്തികപ്പള്ളി കുറൂളി ഷാജഹാൻ, നടക്കുതാഴ ആയിശാസിൽ ഫിറോസ് എന്ന മൊയ്തീൻ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.