പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി പുൽപള്ളി: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പുൽപള്ളി ടൗണിലെ ഹോട്ടലുകളിൽനിന്നും ബേക്കറികളിൽനിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ബസ്സ്റ്റാൻഡ് പരിസരം, താഴെ അങ്ങാടി, മത്സ്യ-മാംസ മാർക്കറ്റ് എന്നിവിടങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ പഴകിയതും വൃത്തി ഹീനവുമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർഥങ്ങൾ, കാലാവധി കഴിഞ്ഞ ഭക്ഷണ പദാർഥങ്ങൾ എന്നിവ പിടിെച്ചടുത്തു. പിടികൂടിയ ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പബ്ലിക് ഹോൽത്ത് നഴ്സ് സുഭദ്ര, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് എം. രഞ്ജിത്ത്, മായാദേവി, അശോകൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം പുൽപള്ളി: സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ മുള്ളൻകൊല്ലിയിൽ ആരംഭിച്ചു. നവംബർ 26 വരെ മുള്ളൻകൊല്ലി സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലും പുൽപള്ളി പഴശ്ശിരാജാ കോളജിലുമായാണ് മത്സരങ്ങൾ. വനിതകളുടെ ആദ്യ മത്സത്തിൽ മലപ്പുറം വയനാടിനെ പരാജയപ്പെടുത്തി. തൃശൂർ കണ്ണൂരിനെയും പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തിൽ തൃശൂർ മലപ്പുറത്തെയും ഇടുക്കി കാസർകോടിനെയും കോഴിക്കോട് കണ്ണൂരിനെയും പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ. ചാണ്ടി പുലക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള ബാസ്ക്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡൻറ് പി.വി. സനീഷ്, ശിവരാമൻ പാറക്കുഴി, വർഗീസ് മുരിയൻകാവിൽ, ഷിനു കച്ചിറയിൽ എന്നിവർ സംസാരിച്ചു. TUEWDL23MUST മുള്ളൻകൊല്ലിയിൽ നടക്കുന്ന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ മത്സരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.