'​ൈകയെത്തും ദൂരത്ത്' ഭിന്നശേഷിക്കാർക്ക്​ ഒ​രു കൈ സഹായം

വടകര: കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ ഭിന്നശേഷിക്കാർക്കായി വടകര ടൗൺ ഹാളിൽ 'കൈയെത്തും ദൂരത്ത്' എന്ന പേരിൽ അദാലത്ത് നടന്നു. കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 101 പരാതികൾക്കാണ് പരിഹാരമായത്. 101 പേർക്ക് ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങൾ അദാലത്തിൽ പൂർത്തിയാക്കി. തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ സഹകരണത്തോടെയാണ് അദാലത്ത് നടന്നത്. അസി. കലക്ടർ സ്നേഹിൽ കുമാർ സിങ്, അഡീഷനൽ ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ, സി.ഡി.പി.ഒ അർബൻ പി.പി. രാജശ്രീ, വടകര സബ് രജിസ്ട്രാർ ഒ.വി. േപ്രംകുമാർ, ഡോ. റോഷൻ ബിജ്ലി എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.