തിരുവള്ളൂർ: ഗൃഹപ്രവേശന വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ കർശനമാക്കി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. തോടന്നൂർ, കോട്ടപ്പള്ളി, ചെമ്മരത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തിരുവള്ളൂർ ടൗണിൽ അറിയിപ്പുണ്ടാകുന്നതുവരെ ഐസ്, ജ്യൂസ് എന്നിവ നിരോധിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ കുടിവെള്ളേസ്രാതസ്സുകൾ ക്ലോറിനേഷൻ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ അബ്ദുസലീം മണിമ, സി.പി. ശിവദാസൻ, എ.ടി. മൊയ്തി, പ്രസാദ്, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യവിഷബാധയുണ്ടായ വീട്ടിലെ കിണർവെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ കാറ്ററിങ് ഉടമകളുടെയും വാടകസ്റ്റോർ ഉടമകളുടെയും യോഗം ബുധനാഴ്ച 3.30ന് തിരുവള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.