തോടന്നൂർ ഉപജില്ല സ്​കൂൾ കലാമേള: വില്യാപ്പള്ളി യു.പി, മേമുണ്ട എച്ച്.എസ്​.എസ്​, കടമേരി

തിരുവള്ളൂർ: ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലാമേള സമാപിച്ചു. യു.പി ജനറൽ വിഭാഗത്തിൽ വില്യാപ്പള്ളി യു.പി സ്കൂൾ ജേതാക്കളായി. മയ്യന്നൂർ എം.സി.എം യു.പി സ്കൂൾ രണ്ടാം സ്ഥാനവും കീഴൽ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കടമേരി ആർ.എ.സി മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. കടമേരി ആർ.എ.സി രണ്ടാം സ്ഥാനവും വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ കീഴൽ യു.പി സ്കൂൾ ജേതാക്കളായി. വില്യാപ്പള്ളി യു.പി സ്കൂൾ രണ്ടാം സ്ഥാനവും കീഴൽ ഡി.വി.യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട സ്കൂൾ ഒന്നാം സ്ഥാനവും ആയഞ്ചേരി റഹ്മാനിയ സ്കൂൾ രണ്ടാം സ്ഥാനവും വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവം എൽ.പി വിഭാഗത്തിൽ മേമുണ്ട ചിറവട്ടം എൽ.പി സ്കൂൾ ജേതാക്കളായി. കടമേരി എം.യു.പി സ്കൂൾ, കാർത്തികപ്പള്ളി എൻ.എം.എൽ.പി സ്കൂൾ എന്നിവ രണ്ടാം സ്ഥാനവും ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കടമേരി എം.യു.പി സ്കൂൾ ഒന്നാം സ്ഥാനവും വള്ള്യാട് യു.പി സ്കൂൾ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എന്നിവ രണ്ടാം സ്ഥാനവും കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കടമേരി ആർ.എ.സി, വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എ.ഇ.ഒ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. എഫ്.എം. മുനീർ, എം. അജിത കുമാരി എന്നിവർ സംസാരിച്ചു. ഓട്ടോ ൈഡ്രവർക്ക് മർദമേറ്റു ആയഞ്ചേരി: ഓട്ടോ ൈഡ്രവറെ മർദിച്ചതായി പരാതി. ആയഞ്ചേരിയിലെ കവണേരി അനീഷിനാണ് പുറ്റാംപൊയിലിൽ വെച്ച് മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ് സംഭവം. അനീഷി​െൻറ ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അനീഷ് വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.