എലിവേറ്റഡ് ഹൈവേ നടപ്പാക്കണമെന്ന്

വടകര: നഗരസഭയുടെ വികസനത്തിനായി സംസ്ഥാന നഗരാസൂത്രണ വകുപ്പ് തയാറാക്കിയ പുതിയ മാസ്റ്റർ പ്ലാനിലെ എലിവേറ്റഡ് ഹൈവേ അടിയന്തരമായി പരിഗണിക്കണമെന്നും ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഔട്ടർ റിങ്റോഡ് നിർേദശം പൂർണമായും ഒഴിവാക്കണമെന്നും സൊസൈറ്റി ഫോർ എൻജിനീയേഴ്സ് ഫ്രണ്ട്സ് ആവശ്യപ്പെട്ടു. സേവനതൽപരരായ എൻജിനീയർമാരുടെ വടകര കേന്ദ്രമായുള്ള കൂട്ടായ്മ മാസ്റ്റർ പ്ലാനിലെ നിർേദശങ്ങൾ ചർച്ച ചെയ്തു. നിലവിലുള്ള ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ വടകര പട്ടണം കരിമ്പനപാലം മുതൽ പഴങ്കാവുവരെ രണ്ടായി വിഭജിക്കപ്പെടും. എലിവേറ്റഡ് ഹൈവേ നടപ്പിൽവരുത്തിയില്ലെങ്കിൽ വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള വാഹനഗതാഗതം ഇപ്പോഴുള്ളതിെനക്കാളും കൂടുതൽ ദുഷ്കരമാവുമെന്ന് അംഗങ്ങൾ വിലയിരുത്തി. സർക്കാർ ഓഫിസുകളുടെയും വാണിജ്യമേഖലയുടെയും സുഗമപ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ സ്വപ്നപദ്ധതികളായ തീരദേശപാത, നിർദിഷ്ട ദേശീയപാതവികസനം, ഉൾനാടൻജലപാത എന്നിവയുടെ പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് രമേശൻ ഉൗരാളുങ്കൽ അധ്യക്ഷത വഹിച്ചു. രാജിക്കുപിന്നിലെ ദുരൂഹത നീക്കണമെന്ന് വടകര: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ചോദിച്ചുവാങ്ങാൻ കഴിയാത്തതിനുപിന്നിലെ ദുരൂഹത നീക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വടകരയിൽ ബി.ജെ.പി നേതാവ് സി.വി. രാജുമാസ്റ്റർ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എം. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പത്മനാഭൻ, ജില്ല വൈസ് പ്രസിഡൻറ് ടി.കെ. പത്മനാഭൻ, പി.എം. അശോകൻ, ശ്യാംകുമാർ, അടിയേരി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുസ്തകാസ്വാദനം വടകര: ജില്ല ലൈബ്രറി കൗൺസിലി‍​െൻറ പദ്ധതിയായ പുസ്തകപ്പെരുമയുടെ ഭാഗമായി പഴങ്കാവ് കൈരളി വായനശാലയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദന പരിപാടി സംഘടിപ്പിച്ചു. പ്രദീപൻ പാമ്പിരിക്കുന്നി​െൻറ 'എരി' നോവലി‍​െൻറ ആസ്വാദനം കൗൺസിൽ പ്രസിഡൻറ് എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു. ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഭരതൻ പുസ്തകാസ്വാദനം അവതരിപ്പിച്ചു. കടത്തനാട്ട് നാരായണൻ, ബാലകൃഷ്ണൻ കാനപ്പള്ളി, എൻ. രാജൻ, പി.പി. മാധവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.