ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (നാച്ചുറൽ സയൻസ്-, മലയാളം മീഡിയം കാറ്റഗറി നമ്പർ 659/12) തസ്തികയുടെ നവംബർ 15ന് നിലവിൽ വന്ന . ചുരുക്കപ്പട്ടിക ജില്ല ഇൻഫർമേഷൻ സ​െൻററിൽ പരിശോധനക്ക് ലഭ്യമാണ്. ഭൂരേഖ വിവരശേഖരണ ക്യാമ്പ് കോഴിക്കോട്: കൂടത്തായി വില്ലേജിലെ ഭൂരേഖ കമ്പ്യൂട്ടർവത്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണ ഫോറം സ്വീകരിക്കൽ നവംബർ 22ന് (വില്ലേജ് ഓഫിസ് കൂടത്തായി), 25ന് (പെരില്ലി അങ്ങാടി പരിസരം) എന്നീ തീയതികളിൽ നടത്തുമെന്ന് കൂടത്തായി വില്ലേജ് ഓഫിസർ അറിയിച്ചു. അപേക്ഷകർ അസ്സൽ ആധാരം (ആധാരം പണയപ്പെടുത്തിയതാണെങ്കിൽ ആധാരപകർപ്പും ബാങ്കി​െൻറ കത്തും), ഭൂനികുതി (2017--18 അല്ലെങ്കിൽ 2016--17), ആധാർകാർഡ്, ഹാജരാകുന്ന ആളുടെ ആധാർ കാർഡ് എന്നിവ ഹാജരാക്കണം. ക്യാമ്പിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൂളക്കോട് വില്ലേജിൽനിന്നും ചാത്തമംഗലം വില്ലേജിലേക്ക് കൂട്ടിച്ചേർത്ത കുഴക്കോട്, കോഴിമണ്ണ, ചൂലൂർ എന്നീ ദേശങ്ങളിലെ ഭൂമി കൈവശക്കാർക്കുവേണ്ടി ഭൂരേഖ വിവരശേഖരണ ക്യാമ്പ് നവംബർ 21, 24, 28 തീയതികളിൽ നടത്തുമെന്ന് തഹസിൽദാർ (ഭൂരേഖ) അറിയിച്ചു. അന്നേദിവസം ഭൂമി കൈവശം വെച്ചിരിക്കുന്ന കൈവശക്കാരെല്ലാം ഭൂരേഖ വിവരശേഖരണ ഫോറം പൂരിപ്പിച്ച് വില്ലേജ് ഓഫിസർ മുമ്പാകെ സമർപ്പിക്കണം. തീയതി, സ്ഥലം എന്നീ ക്രമത്തിൽ: നവംബർ 21ന് ഇർഷാദുസ്വിബിയാൻ മദ്റസ, വെസ്റ്റ് ചാത്തമംഗലം, 24ന് കർഷക തിയറ്റേഴ്സ് ഹാൾ കുഴക്കോട്, 28ന് ചാത്തമംഗലം വില്ലേജ് ഓഫിസ് പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.