കോഴിക്കോട്: ഇനി മുതൽ ഖാദിപർദയും വിപണിയിൽ. ഖാദി ബോർഡാണ് പർദ മാർക്കറ്റിലെത്തിക്കുന്നത്. പരുത്തിനൂൽ കൊണ്ട് നിർമിക്കുന്ന പർദ വിവിധ വർണങ്ങളിൽ ലഭിക്കും. ചൈനീസ് നെക്ക്, ഹൈനെക്ക്, കോട്ട്, അറേബ്യൻ, ഡിസൈനർ പീസ് എന്നീ പേരുകളിലാണ് പർദ വിപണിയിലിറക്കിയത്. 1800 മുതൽ 2000 രൂപ വരെ വിലയുണ്ടെങ്കിലും 20 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പർദ വിപണിയിലിറക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആദ്യവിൽപന നടത്തി. ഖാദി ബോർഡ് അംഗം വേലായുധൻ വള്ളിക്കുന്ന്, കൗൺസിലർ ജയശ്രീ കീർത്തി, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, ജില്ല വ്യവസായകേന്ദ്രം മാനേജർ സി.പി.എം ഹൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു. ഖാദി ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ടി. ശ്യാംകുമാർ സ്വാഗതവും ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് േപ്രാജക്ട് ഓഫിസർ കെ.പി. ദിനേശ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.