സംവരണം സർക്കാർ അട്ടിമറിക്കരുത് -സോളിഡാരിറ്റി കോഴിക്കോട്: ചരിത്രപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നാക്കംനിൽക്കുന്ന സമൂഹങ്ങളുടെ പ്രശ്നം പരിഹരിക്കാനും രാജ്യത്തിെൻറ മുഖ്യധാരയിൽ കൊണ്ടുവരാനും വേണ്ടിയുള്ള സംവരണത്തെ അട്ടിമറിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. മൂന്നോക്കക്കാരിൽ അവശതയനുഭവിക്കുന്നവരുടെ കാരണം സാമൂഹിക പശ്ചാത്തലമല്ല, ദാരിദ്ര്യമാണ്. ഇത്തരം പ്രശ്നങ്ങളെ ദാരിദ്ര്യ നിർമാർജന യജ്ഞത്തിലൂടെയാണ് പരിഹരിക്കേണ്ടത്. ജനറൽ മേഖലയുടെ ഭൂരിഭാഗവും ൈകയടക്കിവെച്ചിരിക്കുന്ന സവർണ വിഭാഗങ്ങൾക്കുവീണ്ടും സംവരണമേർപ്പെടുത്തി സംവരണത്തിെൻറ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന സമീപനത്തിൽനിന്ന് ഭരണകൂടം പിന്മാറണം. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയ പാലോളി കമീഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് സർക്കാർ മുൻകൈ എടുക്കേണ്ടതെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. കെ. അഷ്കറലി, സിറാജുദ്ദീൻ ഇബ്നുഹംസ, ശമീർ ബാബു കൊടുവള്ളി, ശഫീഖ് ഓമശ്ശേരി, സദ്റുദ്ദീൻ പുല്ലാളൂർ, നൂഹ് ചേളന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.