ആരോഗ്യവകുപ്പി​െൻറ മിന്നൽ പരിശോധന; രണ്ട്​ ഹോട്ടലുകൾ അടപ്പിച്ചു

കോഴിക്കോട്: 'ഹെൽത്തി കേരള'പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, കേറ്ററിങ് സ​െൻററുകൾ, ഭക്ഷണം പാകം ചെയ്യുന്ന ഹോസ്റ്റലടക്കമുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായും ആരോഗ്യ-ശുചിത്വ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച മൂടാടിയിലെ ഹോട്ടൽ ഉസ്താദ്, നന്തിയിലെ ഹോട്ടൽ ജമീല എന്നീ സ്ഥാപനങ്ങൾ അടപ്പിച്ചു. 80 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിവിധ ഹോട്ടലുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നുമായി പുകവലി നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് 14,100 രൂപ പിഴ ഇൗടാക്കി. ജില്ലയിലെ 1338 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 87 ടീമുകളായി 322 ജീവനക്കാർ പരിശോധനയിൽ പെങ്കടുത്തു. പരിശോധനക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാർ മുകുന്ദൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. ലതിക, മാസ് മീഡിയ ഒാഫിസർമാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റൻറുമാരായ കെ.ടി. മോഹനൻ, നാരായണൻ ചെരള, കുമാരൻ, അസി. ലെപ്രസി ഒാഫിസർ ദിലീപൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ മെഡിക്കൽ ഒാഫിസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ പരിശോധനയിൽ പെങ്കടുത്തു. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുകയും ആരോഗ്യ, ശുചിത്വ നിയമങ്ങൾ പാലിക്കുകയും ചെയ്യാത്ത ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു. ജലമലിനീകരണം: കൈകാര്യം ചെയ്യുന്നതിലെ പിഴവ് ഒഴിവാക്കണം -ഡി.എം.ഒ കോഴിക്കോട്: ജലസ്രോതസ്സുകൾ പലവിധത്തിൽ മലിനീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ ആവശ്യപ്പെട്ടു. ജലസ്രോതസ്സുകളുടെ അടുത്തുള്ള കുളിയും ശൗച്യവും അലക്കും പാത്രംകഴുകലും മലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. കൃഷിയിടങ്ങളിൽനിന്നുള്ള വളം, കീടനാശിനി, ഫാക്ടറികളിൽനിന്നുള്ള വ്യവസായിക മാലിന്യം എന്നിവ മൂലവും ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നു. ഭക്ഷണപാനീയങ്ങൾ വിൽക്കുന്നവരും കല്യാണം പോലുള്ള വിരുന്നുകൾ നടത്തുന്നവരും കുടിവെള്ളം കൈകാര്യം ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും ഇല്ലെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശനനടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.