കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം ജനുവരി നാലിന് തുടങ്ങും

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയിൽനിന്നുള്ള അടുത്ത വർഷത്തെ ജലവിതരണം ജനുവരി നാലിന് തുടങ്ങാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന പദ്ധതി ഉപദേശക സമിതി യോഗം തീരുമാനിച്ചു. വിവിധ കനാലുകൾ തുറക്കുന്ന തീയതികൾ: വലതുകര മെയിൻ കനാൽ (ജനുവരി നാല്), തൂണേരി ബ്രാഞ്ച് (എട്ട്), അഴിയൂർ ബ്രാഞ്ച് (29), ഇടതുകര മെയിൻ കനാൽ 14/400 വരെ (ഒമ്പത്), കക്കോടി ബ്രാഞ്ച് (10), കല്ലൂർ ബ്രാഞ്ച് (22), വേളം ബ്രാഞ്ച് (11), മണിയൂർ ബ്രാഞ്ച് (15), ഇടതുകര മെയിൻ കനാൽ 14/400 മുതൽ (18), നടുവത്തൂർ ബ്രാഞ്ച് (25), തിരുവങ്ങൂർ ബ്രാഞ്ച് (22), അയനിക്കാട് ബ്രാഞ്ച് (20), തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി (ഫെബ്രുവരി അഞ്ച്), നടേരി ഡിസ്ട്രിബ്യൂട്ടറി (അഞ്ച്), ഇരിങ്ങൽ ബ്രാഞ്ച് (രണ്ട്). കനാലുകൾ തുറന്നശേഷം കക്കോടി ബ്രാഞ്ച് ഒഴികെ ഒമ്പത് ബ്രാഞ്ച് കനാലുകളിൽ ഏഴു ദിവസത്തെ വ്യത്യാസത്തിൽ കനാൽ അടക്കുകയും തുറക്കുകയും ചെയ്യും. അടുത്ത വർഷത്തെ വർഷകാലം ആരംഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും. ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോർപറേഷനിലുമായി വ്യാപിച്ചു കിടക്കുന്ന 603 കിലോമീറ്റർ നീളത്തിലുള്ള കനാൽ ശൃംഖലയാണ് കുറ്റ്യാടി ജലസേചന പദ്ധതിക്കുള്ളത്. പദ്ധതിയിൽ ഈ വർഷം 453 കിലോമീറ്റർ നീളത്തിൽ വെള്ളമെത്തിച്ചു. ഡാമിൽനിന്ന് കനാൽ വഴി 145.33 മില്യൺ ക്യുബിക് ലിറ്റർ വെള്ളമാണ് ഈ വർഷം വിതരണം ചെയ്തത്. മുൻ വർഷങ്ങളിലെ ശരാശരി 89 മില്യൺ ക്യുബിക് ലിറ്ററായിരുന്നു. ജലവിതരണം അടുത്ത വർഷവും കാര്യക്ഷമമായി നടത്താൻ ഉപദേശക സമിതി തീരുമാനിച്ചു. കനാൽ ശൃംഖലയെ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും ചോർച്ച അടക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിശദമായ പരിശീലനത്തിനായി ഡിസംബർ ആറിന് ഉച്ചക്ക് രണ്ടിന് ആസൂത്രണ ശിൽപശാല സംഘടിപ്പിക്കാനും തീരുമാനിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, സബ് കലക്ടർ വിഘ്നേശ്വരി, അസി. കലക്ടർ സ്നേഹിൽ സിങ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.