ജില്ലതല കേരളോത്സവം: പഞ്ചഗുസ്​തി ജേതാക്കൾ

കോഴിക്കോട്: ജില്ലതല കേരളോത്സവത്തി​െൻറ പഞ്ചഗുസ്തി മത്സരജേതാക്കൾക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 75 കിലോ വിഭാഗത്തിൽ ടി.പി. അഫ്സൽ (കോഴിക്കോട് കോർപറേഷൻ) ഒന്നാം സ്ഥാനവും പി.എസ്. സുഹാസ് (ഫറോക്ക്) രണ്ടാം സ്ഥാനവും അജയ് ദാസ് (ചേളന്നൂർ) മൂന്നാം സ്ഥാനവും നേടി. 85 കിലോ വിഭാഗത്തിൽ എം. ദിജുൽ (രാമനാട്ടുകര), എം.എസ്. ശ്യാംകുമാർ (കോർപറേഷൻ), അരുൺ കുമാർ (മുക്കം) എന്നിവരും 65 കിലോ വിഭാഗത്തിൽ എൻ. ഹാരിസ് (കോർപറേഷൻ), യാസർ അറഫാത്ത് (മുക്കം), ആബിദ് (ചേളന്നൂർ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 85 കിലോക്ക് മുകളിലുള്ള വിഭാഗത്തിൽ എം.എം. അഖിൽ (ചേളന്നൂർ), എം. ശരത്കുമാർ (രാമനാട്ടുകര) എന്നിവർ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടി. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ് സംസാരിച്ചു. മത്സ്യത്തൊഴിലാളി -മത്സ്യസഹകാരി സംഗമം കോഴിക്കോട്: മേത്സ്യാത്സവം 2017‍​െൻറ ഭാഗമായി ബീച്ചിൽ മത്സ്യത്തൊഴിലാളി -മത്സ്യസഹകാരി സംഗമം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല ഫിഷറീസ് ജോയൻറ് ഡയറക്ടർ കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് 'മത്സ്യസംഘങ്ങളുടെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' വിഷയത്തിൽ സഹകരണ വകുപ്പ് റിട്ട. ജോ. ഡയറക്ടർ കെ. സുരേന്ദ്രനും 'മത്സ്യസംഘങ്ങളും ജി.എസ്.ടിയും' വിഷയത്തിൽ ഐ.സി.എം കണ്ണൂർ ജില്ല ഫാക്കൽറ്റി മെംമ്പർ ബാബുവും സംസാരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ ശിവദാസൻ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ല പ്രസിഡൻറ് ശിവദാസൻ തെങ്ങിൽ, എം. രാജൻ, മത്സ്യഫെഡ് ജില്ല ഡയറക്ടർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.