ഡോ. ഷംസീറിന് സ്വീകരണം

പേരാമ്പ്ര: കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ഖുർആനിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയ നൊച്ചാട് പാറച്ചോട്ടിൽ മീത്തൽ ഷംസീറിന് നൊച്ചാട് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സ്വീകരണം നൽകി. മേഖല പ്രസിഡൻറ് ജലീൽ ദാരിമി ചേനോളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് മുനീർ നൊച്ചാട് അധ്യക്ഷതവഹിച്ചു. സഫീർ അസ്ഹരി, സഹീർ നടുവണ്ണൂർ, ടി.കെ. അസ്സയിനാർ, സുലൈമാൻ മുസ്ലിയാർ, കാസിം രയരോത്ത്, കെ. ഇസ്ഹാഖ്, പി.സി. സിറാജ്, ടി.ടി. കുഞ്ഞമ്മത്, ജുനൈസ് ചെറുവറ്റ, ഗഫൂർ വാല്യക്കോട് എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് സ്വാഗതവും ആസിഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. തേങ്ങകൂടയും റബ്ബര്‍പുരയും കത്തിനശിച്ചു പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ ആശാരിക്കണ്ടി കുറ്റിവയലില്‍ ചന്ദ്രശേഖര​െൻറ തേങ്ങക്കൂടയും റബർപ്പുരയും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉണക്കാനിട്ട റബര്‍ ഷീറ്റിന് തീപിടിച്ചതാണ് പടരാന്‍ കാരണമെന്ന് കരുതുന്നു. അഞ്ഞൂറോളം റബര്‍ഷീറ്റും ആയിരത്തോളം തേങ്ങയും തീപിടുത്തത്തില്‍ കത്തിനശിച്ചു. നാട്ടുകാരും പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തിയണച്ചത്. ലീഡിങ് ഫയര്‍മാന്‍ സുജേഷി​െൻറ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ എന്‍.പി. ഷിജു, സി.കെ. ഷൈജേഷ്, കെ.പി. ലിജു, കെ.എം. ഷിജു, അജേഷ് കുമാര്‍, രാജേഷ്, ജിഷ്ണു, ഡ്രൈവര്‍ രാജിവന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.