കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂളിെൻറ വികസനത്തിന് മന്ത്രി ടി.പി. രാമകൃഷ്ണൻ പിന്തുണ വാഗ്ദാനം ചെയ്തു. പൂർവ വിദ്യാർഥിയായ അദ്ദേഹം സ്കൂളിലെ സ്മാർട്ട് റൂം, സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ്, ഫുട്ബാൾ പരിശീലന ക്യാമ്പ് എന്നിവ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രേമ തിരുമംഗലത്ത്, പ്രിൻസിപ്പൽ കെ.കെ. അമ്പിളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാബിറ നടുക്കണ്ടി, ഒ.കെ. കുമാരൻ, പി. പ്രശാന്ത്, എ. സുമ, കെ.കെ. ദാസൻ, ഇ.ടി. ബാലൻ, ടി.യു. സൈനുദീൻ, ശ്രീനി കണ്ണമ്പത്ത്, എം.കെ. മിനീഷ്, രാജശ്രീ കോഴിപ്പുറത്ത് എന്നിവർ സംസാരിച്ചു. ഐ. സജീവൻ സ്വാഗതവും ടി.എം. ഉണ്ണി നന്ദിയും പറഞ്ഞു. ഇത് ക്ഷുദ്രജീവികളുടെ ആശ്വാസകേന്ദ്രം കൊയിലാണ്ടി: പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉപയോഗിക്കുന്ന ആശ്വാസകേന്ദ്രം കാടുകയറി നശിക്കുന്നു. ക്ഷുദ്രജീവികളാണ് ഇപ്പോൾ ഇവിടത്തെ അന്തേവാസികൾ. കൊയിലാണ്ടി കോടതിയുടെ പിറകുവശത്താണ് ആശ്വാസ കേന്ദ്രം. കൃത്യമായ അറ്റകുറ്റപ്പണി നടത്താറില്ല. തറകൾ പലയിടത്തും പെരുച്ചാഴികളും ഉടുമ്പുകളും നശിപ്പിച്ചു. ആദ്യകാലത്ത് കാലവർഷക്കെടുതിയിൽ പെട്ടവരെ ഇവിടെ പാർപ്പിച്ചിരുന്നു. പിന്നീട് ലാൻഡ് ട്രൈബ്യൂണുകളിലെ രേഖകളും ഇവിടെ സൂക്ഷിക്കാൻ തുടങ്ങി. ബ്രിട്ടീഷ് ഭരണകാലത്തെ ഭൂരേഖകൾപോലും ഇവിടെയുണ്ട്. ഇവയിൽ പലതും സംരക്ഷണമില്ലാതെ നാശത്തിനു വിധേയമായി. നഗരത്തിലെ പ്രധാന സ്ഥലത്തെ കെട്ടിടമാണ് ഇങ്ങനെ നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.