സമ്പൂർണ സ്വാശ്രയ ഗ്രാമം പദ്ധതി മാതൃകാപരം ^എം.പി. വീരേന്ദ്രകുമാർ എം.പി

സമ്പൂർണ സ്വാശ്രയ ഗ്രാമം പദ്ധതി മാതൃകാപരം -എം.പി. വീരേന്ദ്രകുമാർ എം.പി നടുവണ്ണൂർ: രാഷ്ട്രീയത്തിനതീതമായി വികസനത്തിൽ ഒരുമിച്ചുനിൽക്കുന്ന സമ്പൂർണ സ്വാശ്രയ ഗ്രാമം പദ്ധതി മാതൃകാപരമാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. കോട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ നടപ്പാക്കുന്ന വിഷൻ 2020 സമ്പൂർണ സ്വാശ്രയ ഗ്രാമം പദ്ധതി രണ്ടാം വാർഷികാഘോഷവും റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികോപഹാരമായി വാർഡ് വികസന സമിതി കുറ്റിയുള്ളതിൽ വിനുവിന് നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. റോഡ് വികസനത്തിന് എം.പി. വീരേന്ദ്രകുമാറി​െൻറ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷവും പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ഫണ്ടിൽനിന്ന് 10 ലക്ഷവും എം.കെ. രാഘവൻ എം.പിയുടെ ഫണ്ടിൽനിന്ന് നാലു ലക്ഷവുമാണ് വാർഡിൽ അനുവദിക്കപ്പെട്ടത്. എം.പി. വീരേന്ദ്രകുമാറിനെയും എം.എൽ.എ പുരുഷൻ കടലുണ്ടിയെയും വാർഡ് വികസന സമിതി ആദരിച്ചു. വാർഡ് മെംബർ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. എം.എൽ.എ പുരുഷൻ കടലുണ്ടി ഉപഹാരസമർപ്പണവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. വിഷൻ കോഒാഡിനേറ്റർ നിസാർ ചേലേരി, എൻ. നാരായണൻ കിടാവ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ എം. ബഷീർ, കെ.വി. സുരേഷ്കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. സദാനന്ദൻ, എസ്.എൽ. കിഷോർകുമാർ, കെ. റഫീഖ്‌, ഒ.എം. കൃഷ്ണകുമാർ, ടി.പി. ഹരീഷ്കുമാർ, കെ.എം.കെ. ബാലകൃഷ്ണൻ, കാപ്പുങ്കര രാഘവൻ, വി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. വികസന സമിതി കൺവീനർ ടി.കെ. ചന്ദ്രൻ സ്വാഗതവും കെ.കെ. പത്മനാഭൻ നായർ നന്ദിയും പറഞ്ഞു. വാകയാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കലാപരിപാടികളും ഫൈസൽ കൊടുവള്ളിയും സംഘവും ഗാനസദസ്സും അവതരിപ്പിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു. ജലശ്രീ -ജലനിധി ക്ലബ് ഉദ്ഘാടനം നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ ജലശ്രീ- ജലനിധി ക്ലബ് പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിലാസിനി കൊരോങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ പ്രവർത്തനങ്ങൾ അടങ്ങിയ പ്രോജക്ട് ജലനിധി കോഒാഡിനേറ്റർ കെ. ബിനീഷ് പഞ്ചായത്ത് പ്രസിഡൻറിൽനിന്ന് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് സി.എച്ച്. സുരേഷ്, കെ. പ്രബിനി, മോഹനൻ ഇല്ലത്ത്, കെ.എം.കെ. ബാലകൃഷ്ണൻ, കെ.സി. ദാമോദരൻ, കെ. വിനോദ്, അവന്തിക, എൻ. ഷാജു, ബിശാന്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ആർ. ശ്രീജ സ്വാഗതവും വി.കെ. റാഷിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.