ബാലുശ്ശേരി: . ശിലാസ്ഥാപനം കഴിഞ്ഞ് വർഷം പിന്നിട്ടിട്ടും കെട്ടിടത്തിെൻറ താഴത്തെ നിലയുടെ പണിമാത്രമേ പൂർത്തിയായിട്ടുള്ളൂ. മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിെൻറ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിെൻറ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി കോളജിനായി അനുവദിച്ചിട്ടുണ്ട്. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 4.20 കോടി വിനിയോഗിച്ചാണ് പ്രധാനകെട്ടിടം നിർമിക്കുന്നത്. കെ.കെ. രാഗേഷ് എം.പിയുടെ വികസന ഫണ്ടിൽനിന്നുള്ള ഒരു കോടിയും കെട്ടിട നിർമാണത്തിനായി നൽകിയിട്ടുണ്ട്. കോളജ് പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ചുവർഷം പിന്നിെട്ടങ്കിലും ഇപ്പോഴും എം.എം. പറമ്പ് ജി.എൽ.പി സ്കൂൾ കെട്ടിടത്തിന് മുകളിൽ താൽക്കാലികമായി പണികഴിപ്പിച്ച ഷെഡിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.