ഇരുളം^കോളേരി റോഡ് നന്നാക്കാൻ നടപടിയില്ല; ഗതാഗതം മുടങ്ങുന്നു

ഇരുളം-കോളേരി റോഡ് നന്നാക്കാൻ നടപടിയില്ല; ഗതാഗതം മുടങ്ങുന്നു ഇരുളം-കോളേരി റോഡ് നന്നാക്കാൻ നടപടിയില്ല; ഗതാഗതം മുടങ്ങുന്നു പുൽപള്ളി: ഇരുളം-കോളേരി റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ നടപടിയില്ല. അങ്ങാടിശ്ശേരി ഭാഗത്താണ് റോഡ് പൂർണമായും തകർന്നത്. ഈ ഭാഗത്ത് ടാറി​െൻറ അംശംപോലും കാണാനില്ല. ഇളകിത്തെറിച്ച് കിടക്കുന്ന കല്ലുകൾ കൂടിക്കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. റോഡ് ടാർ ചെയ്തത് ഒന്നര പതിറ്റാണ്ടുമുമ്പാണ്. ടാർ ചെയ്ത സമയത്ത് നാല് ബസ് സർവിസുകൾ ഈ വഴിയുണ്ടായിരുന്നു. റോഡി​െൻറ തകർച്ചയോടെ ബസുകൾ ഒന്നൊന്നായി ഈ റൂട്ടിൽനിന്ന് ഇല്ലാതായി. ഈയടുത്ത് നാട്ടുകാർ ശ്രമദാനമായും മറ്റും റോഡ് താൽകാലികമായി നന്നാക്കിയിരുന്നു. ഇതേത്തുടർന്ന്, ഒരു സ്വകാര്യബസ് ഈ വഴി ഓട്ടം ആരംഭിച്ചു. നാട്ടുകാർ നന്നാക്കിയ ഭാഗമാകെ വീണ്ടും തകർന്നു. ഇതോടെ ഈ വഴി വാഹനയോട്ടം നിലക്കാൻ തുടങ്ങി. ഇതുവഴിയുള്ള ഏക ബസ് സർവിസും മിക്ക ദിവസങ്ങളിലും മുടങ്ങുന്നു. ഇരുളത്തുനിന്നും കോളേരിയിലേക്ക് ഏറ്റവുമെളുപ്പം എത്താനുള്ള റോഡാണിത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാർ നിവേദനങ്ങളും പരാതികളും അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ, യാതൊരുഫലവും ഉണ്ടായിട്ടില്ല. റൂട്ടിൽ നൂറുകണക്കിന് കുടുംബങ്ങളുണ്ട്. റോഡി​െൻറ തകർച്ചമൂലം പലപ്പോഴും ഓട്ടോറിക്ഷ വിളിച്ചാൽേപ്പലും വരാത്ത അവസ്ഥയാണ്. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. MONWDL8 തകർന്നുകിടക്കുന്ന ഇരുളം-കോളേരി റോഡ് വിശ്രമ മന്ദിരം ഉദ്ഘാടനം പുൽപള്ളി: കമ്യൂണിറ്റി ഹെൽത്ത് സ​െൻററിന് മുൻവശത്തെ റോഡരികിൽ യൂത്ത് കോൺഗ്രസ് നിർമിച്ച വിശ്രമമന്ദിരം സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സിജു തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ലിജോ ജോർജ്, ഒ.ആർ. പ്രമോദ്, ജോമറ്റ്‌ വാദ്യത്, മനോജ്‌ വീരാടി, ഷിബു കൃഷ്ണ, വിപീഷ് രാജ്, ഷമീർ, സിജു മാളിയേക്കൽ, രതീഷ് പുനത്തിൽ, നൗഷാദ്, ജെയ്സൺ, എബി, ഷണ്മുഖൻ, രജു എന്നിവർ സംസാരിച്ചു. MONWDL3 യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. രാജേഷ് കുമാർ വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്യുന്നു എം.എസ്.എഫ് വിദ്യാർഥി റാലി: സംഘാടക സമിതി രൂപവത്കരിച്ചു കൽപറ്റ: എം.എസ്.എഫ് ജില്ല കമ്മിറ്റി ജനുവരി 13ന് കൽപറ്റയിൽ സംഘടിപ്പിക്കുന്ന വിദ്യാർഥി റാലിയുടെയും പൊതുസമ്മേളനത്തി​െൻറയും നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയംഗങ്ങൾ: രക്ഷാധികാരികൾ: പി.പി.എ. കരിം, കെ.കെ. അഹമ്മദ് ഹാജി, എം. മുഹമ്മദ് ജമാൽ, പി.കെ. അബൂബക്കർ, കെ.സി. മായിൻ, എൻ.കെ. റഷീദ്, ടി. മുഹമ്മദ്, പി. ഇബ്റാഹിം, പടയൻ മുഹമ്മദ്, എം. മുഹമ്മദ് ബഷീർ, കെ. നൂറുദ്ധീൻ, എം.പി. നവാസ്, പി. ഇസ്മായിൽ. ചെയർമാൻ: സി. മൊയ്തീൻ കുട്ടി. വർക്കിങ് ചെയർമാൻ: റസാഖ് കൽപറ്റ. വൈസ് ചെയർമാന്മാർ: നിസാർ അഹമ്മദ്, എം.എ. അസൈനാർ, കെ. ഹാരിസ്, ബഷീറ അബൂബക്കർ, സൗജത്ത് ഉസ്മാൻ, സി.എച്ച്. ഫസൽ, മുഫീദ െതസ്നി. ജനറൽ കൺവീനർ: ലുഖ്മാനുൽ ഹക്കീം, ജോയൻറ് കൺവീനർ: മുനീർ വടകര. കൺവീനർമാർ: എം.പി. ഹഫീസലി, അസീസ് വെള്ളമുണ്ട, റിയാസ് കല്ലുവയൽ, അർഷാദ് പനമരം, ഷാബാസ് അമ്പലവയൽ, നസ്റിൻ കുന്നമ്പറ്റ. വിവിധ സബ് കമ്മിറ്റികൾ: ഫിനാൻസ്: യഹ്യ ഖാൻ തലക്കൽ (ചെയർ), പി.കെ. അസ്മത്ത് (ജ. കൺ), അസറുദ്ധീൻ കല്ലായി (ജോ. കൺ). പോഗ്രാം: എം.സി.എം. ജമാൽ (ചെയ), അഡ്വ. എ.പി. മുസ്തഫ (ജന. കൺ), സ്വഫ്വാൻ വെള്ളമുണ്ട (ജോ. കൺ). പബ്ലിസിറ്റി: സി.കെ. ഹാരിഫ് (ചെയർ), സി.ടി. ഉനൈസ് (ജന കൺ), അബ്ബാസ് വാഫി (ജോ. കൺ). സ്റ്റേജ് ആൻഡ് സൗണ്ട്: ടി. ഹംസ (ചെയർ), മുജീബ് കേയംതൊടി (ജന. കൺ), ഇസ്മായിൽ മാണ്ടാട് (ജോ. കൺ). റാലി: പി.പി. അയ്യൂബ് (ചെയർ) സലീം മേമന (ജന. കൺ), മുനവറലി സാദത്ത് (ജോ. കൺ). മീഡിയ: ഷമീം പാറക്കണ്ടി (ചെയർ), കെ.എസ്. മുസ്തഫ (ജന. കൺ), ഷക്കീർ പടിഞ്ഞാറത്തറ (ജോ. കൺ). MONWDL6 സംഘാടക സമിതി യോഗം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു -------------------------- MONWDL2 IYREENA സി.ബി.എസ്.ഇ സ്കൂൾ ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ട ഐറീന ഫിൻഷ്യ നെവില്ലെ (ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.