മാവോവാദിക്ക്​ രക്ഷപ്പെടാൻ ഒത്താശ ചെയ്തെന്ന്​ ആരോപണം; പൊലീസ്​ ഉദ്യോഗസ്​ഥനെ സ്​ഥലംമാറ്റി

മാനന്തവാടി: മക്കിമലയിൽനിന്ന് ബസിൽ സഞ്ചരിക്കുകയായിരുന്ന മാവോവാദിയെ രക്ഷപ്പെടാൻ സഹായിെച്ചന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മാനന്തവാടിക്കടുത്ത സ്റ്റേഷനിൽ അന്ന് ജോലിയിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥനെയാണ് ജില്ല പൊലീസ് മേധാവിയുടെ ക്രൈം ഡിറ്റാച്മ​െൻറ് യൂനിറ്റിലേക്കു മാറ്റിയത്. ഈ മാസം 16ന് മക്കിമലയിൽനിന്നും ബസിൽ സഞ്ചരിച്ച ചന്ദ്രുവെന്ന മാവോവാദിയെ പൊലീസ്തന്നെ രക്ഷപ്പെടാൻ സഹായിെച്ചന്നാണ് പരാതിയുയർന്നത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടാൻ സജ്ജരായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, മാനന്തവാടിക്കടുത്ത സ്റ്റേഷനിൽ അന്ന് ജോലിയിൽ ഉണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥൻ ബസ് പരിശോധിക്കാനുള്ള അവസരം സമയം വൈകിപ്പിച്ച് ഒഴിവാക്കുകയും മാവോവാദിയെ രക്ഷപ്പെടാൻ സഹായിക്കുകയുമായിരുന്നെത്ര. ബസ് കടന്നുപോയി എന്ന് ഉറപ്പുവരുത്തിയശേഷം എൻജിനീയറിങ് കോളജിനു സമീപം പരിശോധനക്ക് പോവുകയും ചെയ്തു. മാവോവാദി കൈതക്കൊല്ലിയിൽ ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഈ ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ മക്കിമലയിലെത്തി പരിശോധന നടത്തിയതെന്നാണ് ആരോപണം. മാവോവാദിയെ കണ്ടെത്താനുമായില്ല. ഈ ഉദ്യോഗസ്ഥനെതിരെ രഹസ്യാന്വേഷണ വിഭാഗം ഉന്നതർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇൗ വിഷയത്തിൽ പ്രതികരിക്കാൻ ബന്ധപ്പെട്ട പൊലീസ് അധികൃതർ തയാറായില്ല. അതിനിടെ, ജയിലിൽ കഴിയുന്ന മാവോവാദിയുടെ മകൾ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥ​െൻറ വീട്ടിൽ താമസിച്ചതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ...................................... നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു; അനധികൃത മണൽവാരൽ തകൃതി പൊഴുതന: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി അനധികൃത മണൽവാരൽ തകൃതിയായി നടക്കുന്നു. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ ഭാഗങ്ങളിലെ പുഴയോരങ്ങളിൽനിന്നാണ് അനധികൃത മണൽവാരൽ വ്യാപകമായത്. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ ലോഡുകണക്കിനു മണലാണ് ഇവിടെനിന്നും വിവിധ പ്രദേശങ്ങളിലേക്ക് കടത്തിയത്. രാപ്പകൽ ഭേദമില്ലാതെ വാഹനങ്ങളിൽ മണൽ കടത്തുമ്പോഴും പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മണൽ വാരുന്നതിന് ആദിവാസികളെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. കരമണൽ ഖനനത്തിന് കർശന നിയന്ത്രണമുള്ളതിനാൽ എന്തു വിലകൊടുത്തും മണൽ വാങ്ങാൻ ആളുകൾ തയാറാകുന്നത് മുതലെടുത്താണ് മണൽവാരൽ വ്യാപകമാകുന്നത്. ഇത്തരത്തിൽ 150 അടി പുഴമണലിന് 8000 മുതൽ 10,000 രൂപവരെ ഈടാക്കുന്നുെണ്ടന്ന പരാതിയും വ്യാപകമാണ്. മണെലടുപ്പ് വ്യാപകമായത് സമീപത്തുള്ള പാലത്തിനും ഭീഷണിയായിരിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടംമറിക്കും വിധമുള്ള മണലൂറ്റലിനെതിരെ അധികൃതർ കണ്ണടക്കുകയാണെന്നും ആക്ഷേപമുണ്ട്. ഈ മേഖലയിൽ മണൽ മാഫിയയോടൊപ്പം മദ്യമാഫിയയും സജീവമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ കൽപറ്റയിൽനിന്നും മദ്യമെത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്ന സംഘങ്ങൾക്കെതിരെയും വ്യാപക പരാതിയാണുള്ളത്. നാട്ടുകാർ അറിയിച്ചിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നിെല്ലന്ന ആക്ഷേപവും ഉയരുന്നുണ്ട്. MONWDL1 മണൽവാരി പുഴയോരത്ത് കൂട്ടിവെച്ചിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.