ജില്ല സീനിയർ പുരുഷ^വനിത വോളിബാൾ ചാമ്പ്യൻഷിപ് ഇന്നു മുതൽ

ജില്ല സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ് ഇന്നു മുതൽ ആയഞ്ചേരി: അഭയ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ ധനശേഖരണാർഥം നടത്തുന്ന ജില്ല സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ് ചൊവ്വാഴ്ച ചെമ്മരത്തൂർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 30ന് സമാപിക്കും. കോട്ടപ്പള്ളി പി.എ.സി യുടെ നേതൃത്വത്തിൽ ജില്ല വോളിബാൾ അസോസിയേഷ​െൻറ സഹകരണത്തോയൊണ് മേള. ഇരു വിഭാഗങ്ങളിൽ എട്ട് ടീമുകൾ മത്സരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ (ചെയർ.), സി.പി. സുനിൽ കുമാർ (കൺ.), പി.വി. ജലീൽ (ട്രഷ.) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.