എൻ.ജി.ഒ അസോസിയേഷൻ ട്രഷറി ഉപരോധിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ ട്രഷറി സ്തംഭനത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ മാനാഞ്ചിറ അഡീഷനൽ ട്രഷറിയിലേക്ക് മാർച്ചും ഉപരോധവും നടത്തി. ശമ്പളബില്ലും വായ്പാബില്ലും ഉൾപ്പെടെ മുഴുവൻ ബില്ലുകളും നിയന്ത്രണമില്ലാതെ അനുവദിക്കുക, സ്പാർക് സോഫ്റ്റ്വെയർ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങളും മാർച്ച് മുന്നോട്ടുവെച്ചു. മാർച്ചും ഉപരോധ സമരവും സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചു സോഫ്റ്റ്വെയർ തകരാർ പറഞ്ഞ് ജീവനക്കാരെയും പൊതുജനങ്ങളെയും കഴിഞ്ഞ രണ്ടു മാസങ്ങളായി സംസ്ഥാന ധനകാര്യ വകുപ്പ് കബളിപ്പിക്കുകയായിരുന്നുവെന്നും എൻ.ജി.ഒ അസോസിയേഷൻ ട്രഷറി പ്രതിസന്ധി വെളിച്ചത്തുകൊണ്ടുവന്നപ്പോൾ ഗത്യന്തരമില്ലാതെ ധനമന്ത്രി സാമ്പത്തിക പ്രതിസന്ധി അംഗീകരിച്ചുവെന്നും അവർ പറഞ്ഞു. മാർച്ച് ട്രഷറിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി. വിനയൻ, എം.ടി. മധു, കെ. വിനോദ് കുമാർ, ബിനു കോറോത്ത്, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ടി. ഹരിദാസൻ, എം. ഷിബു, സിജു കെ. നായർ, പി. ബിന്ദു, കെ. ദിനേശൻ, സി.കെ. പ്രകാശൻ, എൻ.ടി. ജിതേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.