തിരുവള്ളൂർ: തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫിസിന് വീണ്ടും തീയിട്ടു. തോടന്നൂർ ടൗണിൽ പ്രവർത്തിക്കുന്ന തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. പുലർച്ചെ പള്ളിയിൽ പോകുന്നവരാണ് തീ ഉയരുന്നത് കണ്ടത്. ഓഫിസിനുള്ളിൽ ടയറിട്ട് തീകൊളുത്തുകയായിരുന്നു. ഫർണിച്ചറും ഫാനും കത്തിനശിച്ചു. വടകരയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. മാസങ്ങൾക്കുമുമ്പ് സി.പി.എം-ലീഗ് സംഘർഷം ഉണ്ടായപ്പോൾ ഈ ഓഫിസിന് തീയിട്ടിരുന്നു. അന്ന് സി.പി.എം ഓഫിസും തീവെച്ച് നശിപ്പിച്ചിരുന്നു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവസ്ഥലം ലീഗ് നേതാക്കളായ ചുണ്ടയിൽ മൊയ്തു ഹാജി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എഫ്.എം. മുനീർ എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് തോടന്നൂർ ടൗണിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.