കൽപറ്റ: ജില്ലയിൽ ഉപേക്ഷിക്കപ്പെട്ടവരായി കണ്ടെത്തിയ വനിതകളെ ജീവനോപാധികൾ നൽകി സമൂഹത്തിെൻറ പൊതുധാരയിൽ എത്തിക്കുന്നതിനായി വയനാട് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'അതിജീവനം' പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. 2016-17 സാമ്പത്തിക വർഷം ജില്ലയിലെ അംഗൻവാടി പ്രവർത്തകർ സർേവയിലൂടെ കണ്ടെത്തിയ ഗുണേഭാക്താക്കളുടെ ഗ്രൂപ്പുകൾ രൂപവത്കരിച്ച് രജിസ്റ്റർ ചെയ്ത് തൊഴിൽ പരിശീലനം നൽകി തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് സ്വയംപര്യാപ്തരാക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണിത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി, ഐ.സി.ഡി.എസ് ജില്ല േപ്രാഗ്രാം ഓഫിസർ വി.െഎ. നിഷ, കെ. മിനി, പി.കെ. അനിൽകുമാർ, എ. പ്രഭാകരൻ, പി. ഇസ്മയിൽ, വർഗീസ് മുരിയൻകാവിൽ, എൻ.പി. കുഞ്ഞുമോൾ, ഓമന ടീച്ചർ, അഡ്വ. ഒ.ആർ. രഘു, കെ.ബി. നസീമ, ബിന്ദു മനോജ്, വി.സി. രാജപ്പൻ, എൻ.പി. വേണുഗോപാൽ, ഡാർളി ഇ. പോൾ എന്നിവർ സംസാരിച്ചു. MONWDL20 'അതിജീവനം' പദ്ധതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു ആസ്റ്റർ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റൽ ആരംഭിച്ചു കൽപറ്റ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ് ആസ്റ്റർ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റൽ ആരംഭിച്ചു. റോയൽ കോളജ് ഓഫ് ലണ്ടൻ, എഡിൻബറ, ഗ്ലാസ്ഗോ എന്നിവയുടെ ജോയൻറ് ഡയറക്ടർ ഡോ. ഡേവിഡ് ബ്ലാക്ക് ഉദ്ഘാടനം ചെയ്തു. ലണ്ടൻ റോയൽ കോളജ് ഡയറക്ടർ ഡോ. ഡൊണാൾഡ്, ഡോ. മൂപ്പൻസ് അക്കാദമി ജോയൻറ് ഡയറക്ടർ ഡോ. സി. ശേഷ്ഗിരി, ഡി.എം വിംസ് മെഡിക്കൽ കോളജ് ഡീൻ ഡോ. ആൻറണി സിൽവൻ ഡിസൂസ, വൈസ് ഡീൻ ഡോ. സി. രവീന്ദ്രൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എ.പി. കാമത്ത്, ചീഫ് അഡ്മിനിസ്േട്രറ്റർ കെ.ടി. ദേവാനന്ദ്, ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. ജയ്കിഷൻ എന്നിവർ സംസാരിച്ചു. ഇരുപതോളം സ്പെഷാലിറ്റി വിഭാഗങ്ങളുടെ സേവനമാണ് ആസ്റ്റർ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ലഭ്യമാക്കുന്നെതന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. MONWDL12 ആസ്റ്റർ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ഡോ. ഡേവിഡ് ബ്ലാക്ക് നിർവഹിക്കുന്നു വൈദ്യുതി മുടങ്ങും മാനന്തവാടി: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ, നടക്കൽ, പാലിയണ, കരിങ്ങാരി, പുലിക്കാട്, പരിയാരംമുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. സുൽത്താൻ ബത്തേരി: സബ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. സംഘാടക സമിതി യോഗം നാളെ കൽപറ്റ: ലോക ഭിന്നശേഷി ദിനാചരണം നടത്തിപ്പ് സംബന്ധിച്ച സംഘാടക സമിതി യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മുഴുവൻ കമ്മിറ്റി അംഗങ്ങളും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരും പങ്കെടുക്കണമെന്ന് ജില്ല സാമൂഹികനീതി ഓഫിസർ അറിയിച്ചു. ഫോൺ: 04936 205307. ഇൻറർ സ്കൂൾ ക്രിക്കറ്റ് ടൂർണമെൻറ് കൃഷ്ണഗിരി: കെ.സി.എ കപ്പ് -2017 ഇൻറർ സ്കൂൾ ടൂർണമെൻറ് ബുധനാഴ്ച രാവിലെ ഒമ്പതിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. ജില്ല പൊലീസ് മേധാവി അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 16 സ്കൂളുകൾ ടൂർണമെൻറിൽ പങ്കെടുക്കും. അധ്യാപക നിയമനം ചീരാൽ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപകരുടെ കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.