കോഴിക്കോട്: ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ ശിശുദിനത്തിൽ ആരംഭിച്ച 'ചൈൽഡ് ലൈൻ സേ ദോസ്തി'കാമ്പയിൻ അന്തർദേശീയ ബാലാവകാശ ദിനമായ തിങ്കളാഴ്ച സമാപിച്ചു. മേഖലാശാസ്ത്ര കേന്ദ്രത്തിൽ സമാപന ദിവസം നടന്ന ഓപൺഫോറത്തിൽ ബെൽജിയം കെൻറ് യൂനിവേഴ്സിറ്റി െഗസ്റ്റ് പ്രഫസർ ഡോ. വി.പി.എം മേത്തർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷനർ പി.കെ. സുരേഷ്, ഡി.എൽ.എസ്.എ സെക്രട്ടറി എം.പി. ജയരാജ്, റീജനൽ സയൻസ് സെൻറർ വി.എസ്. രാമചന്ദ്രൻ, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ആർ.ടി.ഒ സി.ജെ. പോൾസൺ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു. ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. അബ്ദുൽ ജബ്ബാർ, ജില്ല കോഒാഡിനേറ്റർ എം.പി. മുഹമ്മദലി, കോഒാഡിേനറ്റർ പി.പി. ഫെമിജാസ്, കെ. സുനിൽ, അജി എന്നിവർ നേതൃത്വം നൽകി. വിശിഷ്ട സേവനത്തിന് ചൈൽഡ് ലൈൻ വളൻറിയർ ആർ. ഗോവിന്ദന് ഡെപ്യൂട്ടി എക്സൈസ് കമീഷനർ പി.കെ. സുരേഷ് പുരസ്കാരം നൽകി. ചൈൽഡ് ലൈൻ വാർഷിക കലണ്ടർ അദ്ദേഹം പ്രകാശനം ചെയ്തു. വിവിധ സ്കൂളുകളിൽനിന്നായി 150ഓളം വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.