കോഴിക്കോട്: ജില്ല പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിെൻറ ജില്ലതല കായിക മത്സരങ്ങൾ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ മെംബർ ബീന രാജൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഫിലിപ്, യൂത്ത് േപ്രാഗ്രാം ഓഫിസർ ഷിലാസ് എന്നിവർ സംസാരിച്ചു. 21, 22 തീയതികളിൽ വിവിധ വേദികളിലായി കായിക മത്സരങ്ങൾ തുടരും. ശിൽപശാല 30ന് കോഴിക്കോട്: ഇംഹാൻസിലെ സൈക്യാട്രിക് സോഷ്യൽ വർക് ഡിപ്പാർട്മെൻറിെൻറ ആഭിമുഖ്യത്തിൽ 'ഫലപ്രദമായ രക്ഷാകർതൃത്വം' വിഷയത്തിൽ നവംബർ 30ന് ശിൽപശാല നടക്കും. ആറു വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി -നവംബർ 29. രജിസ്േട്രഷൻ ഫീസ് -500 രൂപ. ഫോൺ: 8281330059. ഇ-മെയിൽ: psw.imhans@gmail.com. എംപ്ലോയ്മെൻറ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു കോഴിക്കോട്: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ നവംബർ 17 മുതൽ ഡിസംബർ 20 വരെ വേക്കൻസി ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി എംപ്ലോയ്മെൻറ് ഡയറക്ടർ അറിയിച്ചു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ 2018-20 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിെൻറ ഭാഗമായാണിത്. രജിസ്േട്രഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, രജിസ്േട്രഷൻ പുതുക്കൽ എന്നിവ ഓൺലൈനായി നടത്തുന്നതിന് തടസ്സമുണ്ടാവില്ല. 2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പുതുക്കേണ്ട കാർഡുകൾ 2018 ഫെബ്രുവരി 28 വരെയും 2017 നവംബർ, ഡിസംബർ കാലയളവിൽ പുതുക്കേണ്ട കാർഡുകൾ 2018 മാർച്ച് 31 വരെയും പുതുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.