മ​േത്സ്യാത്സവം: മത്സ്യകർഷക സംഗമവും ആദരിക്കലും

കോഴിക്കോട്: മേത്സ്യാത്സവം 2017​െൻറ ഭാഗമായി കർഷകസംഗമവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. മത്സ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചെവച്ച കർഷകരെയും മുതിർന്ന കർഷകരെയും ആദരിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 357 പേർ പങ്കെടുത്തു. പരിപാടിയിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിലാക്കണ്ടി ഷണ്മുഖൻ, മത്സ്യഫെഡ് കോഴിക്കോട് ജില്ല മാനേജർ ജയ്കുമാർ, കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനൂപ്കുമാർ, കോഴിക്കോട് ജില്ല ജോയൻറ് ഡയറക്ടർ സതീഷ് എന്നിവർ സംസാരിച്ചു. ആർ. സന്ധ്യ സ്വാഗതവും കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ടി.എം. മറിയം ഹസീന നന്ദിയും പറഞ്ഞു. മേത്സ്യാത്സവം ചൊവ്വാഴ്ച അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.