ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങണം ^മന്ത്രി

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങണം -മന്ത്രി തിരുവള്ളൂർ: കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പൗരാവകാശരേഖ പ്രകാശനം, പഞ്ചായത്ത് ഓഫിസിലെ ടച്ച് സ്ക്രീൻ സ്വിച്ച്ഓൺ കർമം, കുടുംബശ്രീ വായ്പ വിതരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഇടയിൽപോലും ലഹരി വ്യാപകമാവുകയാണ്. അവരെ വലയിലാക്കാൻ വൻസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം കുടുംബശ്രീകൾ ചർച്ചചെയ്യുകയും ആവശ്യമായ പ്രവർത്തനങ്ങൾ സ്വീകരിക്കുകയും വേണം. കുടുംബശ്രീ അംഗങ്ങൾ അവരുടെ വീടുകളിൽനിന്നുതന്നെ കുടുംബഭദ്രതക്ക് കോട്ടം തട്ടാതെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കണം. സമയബന്ധിതമായി വികസനം സാധ്യമാകണമെങ്കിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള ഏകോപനം ആവശ്യമാണ്. ജീവനക്കാരുടെ മനസ്സിൽ ജനങ്ങൾ യജമാനന്മാരാണെന്ന ബോധം ഉണ്ടാകണം. സർക്കാർ തീരുമാനങ്ങൾ വൈകുന്നത് ജനങ്ങൾക്കാണ് ബുദ്ധിമുട്ടുണ്ടാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പൗരാവകാശരേഖ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കണ്ടിയിൽ അബ്ദുല്ലക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി, വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, വൈസ് പ്രസിഡൻറ് ടി.വി. സഫീറ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. ബാലറാം, എൻ.പി. അനിത, പിന്നാക്ക വികസന കോർപറേഷൻ മാനേജർ എ.ആർ. ഷാജി, ടി.കെ. ബാലൻ, കെ.കെ. ലസിത, പി.കെ. ഗീത, പ്രഭാവതി, കിളിയമ്മൽ സാജിത, ബവിത്ത് മലോൽ, എഫ്.എം. മുനീർ, ടി.കെ. ബാലൻ നായർ, റീജ ഗണേഷ്, എം.സി. േപ്രമചന്ദ്രൻ, ആർ.കെ. മുഹമ്മദ്, ആർ. രാമകൃഷ്ണൻ, എം.ടി. രാജൻ, കെ.കെ. സുരേഷ്, പി. ഗോപാലൻ, എൻ. ചന്ദ്രശേഖരൻ, കൊടക്കാട് ഗംഗാധരൻ, വള്ളിൽ ശ്രീജിത്ത്, ടി.എം. അഷ്റഫ്, അനിൽകുമാർ നൊച്ചിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.