ഡോ. നവാസിന് എം.ഡി.എസ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്​

കുറ്റ്യാടി: എം.ഡി.എസ് പ്രവേശനപ്പരീക്ഷയില്‍ ഒന്നാംറാങ്കോടെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയന്‍സില്‍ (എംയിസ്) ഉപരിപഠനത്തിന് അര്‍ഹതനേടി ഡോ. നവാസ് മൊയ്തു. നരിക്കുട്ടുംചാല്‍ സ്വദേശി എള്ളില്‍ മീത്തല്‍ മൊയ്തു ഹാജിയുടെയും സുബൈദയുടെയും മകനാണ്. കോട്ടയം ഗവ. ദന്തല്‍കോളജില്‍ നിന്നാണ് ബി.ഡി.എസ് പൂര്‍ത്തിയാക്കിയത്. എംയിസില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് സീറ്റാണ് ഉള്ളത്. കഴിഞ്ഞ 12ന് നടന്ന പരീക്ഷയുടെ ഫലംവന്നത് 18നാണ്. ഓറല്‍ മാര്‍ക്‌സിലോ ഫാഷന്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്താനാണ് നവാസിന് താല്‍പര്യം. നരിക്കുട്ടുംചാലിലെ വേദിക വായനശാലയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.