നോട്ട് നിരോധനവും ജി.എസ്.ടിയും വികസനപ്രവർത്തനങ്ങളെ ബാധിച്ചു -മന്ത്രി കോഴിക്കോട്: മുന്നൊരുക്കമില്ലാതെ നോട്ട് നിരോധിച്ചതും ജി.എസ്.ടി നടപ്പാക്കിയതും തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെപ്പോലും പ്രതികൂലമായി ബാധിച്ചെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സാമൂഹികസുരക്ഷമിഷൻ എംേപ്ലായീസ് അസോസിയേഷൻ ആറാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറുണ്ടാക്കിയ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ബദൽമാർഗങ്ങൾ ആവിഷ്കരിക്കുകയാണ് സംസ്ഥാനസർക്കാർ. നോട്ടുനിരോധനം ലക്ഷക്കണക്കിനാളുകളുടെ തൊഴിലില്ലാതാക്കിയെന്ന് മാത്രമല്ല സാമ്പത്തികപ്രശ്നങ്ങളും സൃഷ്ടിച്ചു. ആശാവർക്കർമാരുടേതുൾപ്പെടെ വേതനം വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ സാമ്പത്തിക പരിമിതികളാണ് ഇതിനെല്ലാം തടസ്സമാകുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് എം.ജെ. സുകാർണോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഷാജി, ഷിനോജ് പി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് നടന്ന 'സാമൂഹികസുരക്ഷയും കേരളവും'സെമിനാർ എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്തു. കേരള സാമൂഹികസുരക്ഷമിഷൻ അസി. ഡയറക്ടർ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ആയിഷ, കാഞ്ചനമാല, എ.ജെ. സുക്കാർണോ, എസ്. ഷാജി, നിഷ മേരി ജോൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.