6666 വിദ്യാർഥികളാണ് കുത്തിവെപ്പ് എടുത്തത് താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മീസിൽസ്--റുെബല്ല പ്രതിരോധ കുത്തിവെപ്പെടുത്തത് ഇതുവരെ 6666 വിദ്യാർഥികൾ. ഗ്രാമ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 9346 കുട്ടികൾക്കാണ് വാക്സിനേഷൻ നൽകേണ്ടത്. സ്കൂൾ തലത്തിൽ 7037 പേരിൽ 5003 പേരും അംഗൻവാടി തലത്തിൽ 2309 പേരിൽ 1663 പേരും കുത്തിവെപ്പിന് വിധേയരായിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. 71 ശതമാനം കുട്ടികളാണ് ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടുള്ളത്. എ.എം.യു.പി സ്കൂൾ അണ്ടോണ, എം.എം.എൽ.പി സ്കൂൾ കെടവൂർ, ജി.എൽ.പി സ്കൂൾ ചെമ്പ്ര, ജി.എം.യു.പി സ്കൂൾ പള്ളിപ്പുറം, എ.എൽ.പി സ്കൂൾ പള്ളിപ്പുറം, എ.എം.എൽ.പി സ്കൂൾ വെഴുപ്പൂർ, ജി.എൽ.പി സ്കൂൾ കോരങ്ങാട് എന്നീ സ്കൂളുകളിൽ വാക്സിനേഷനെടുത്ത കുട്ടികളുടെ ശതമാനം 50 ശതമാനംപോലും പൂർത്തീകരിച്ചിട്ടില്ല. മറ്റ് വിദ്യാലയങ്ങളിൽ 80 ശതമാനത്തിന് മുകളിൽ കുത്തിവെപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കുത്തിവെപ്പ് പൂർത്തീകരിക്കാത്ത സ്കൂളുകളിൽ പി.ടി.എ കമ്മിറ്റികളുടെയും മദ്റസ- മഹല്ല് കമ്മിറ്റികളുടെയും ജന പ്രതിനിധികളുടെയും സഹകരണത്തോടെ വിദ്യാർഥികളുടെ രക്ഷിതാക്കളെ കണ്ടെത്തി വാക്സിനേഷൻ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി മെഡിക്കൽ ഓഫിസർ ഡോ. കേശവനുണ്ണി പറഞ്ഞു. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിലെത്തിയത് 700ഒാളം പേർ താമരശ്ശേരി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നെേഫ്രാളജി വിഭാഗത്തിെൻറ സഹകരണത്തോടെ എസ്കോ എളേറ്റിലും മെഡികെയർ പന്നൂരും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എളേറ്റിൽ വാദിഹുസ്ന ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. മെഡികെയർ ചെയർമാൻ ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിനു കോഴിക്കോട് മെഡിക്കൽ കോളജ് നെേഫ്രാളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത നേത്യത്വം നൽകി. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ഒ.കെ. അബ്്ദുറഹിമാൻ, കെ.എം. ആഷിഖ് റഹ്മാൻ, ജാഫർ അഷ്റഫ്, റജ്ന കുറുക്കാംപൊയിൽ, കാരാട്ട് കാദർ, കെ.പി. നൗഷാദ്, സി. പോക്കർ, ഫിറോസ് കച്ചേരിയിൽ, മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ 700ഒാളം പേർ പങ്കെടുത്തു. ക്യാമ്പിന് ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫ് , പരിശോധന ഉപകരണങ്ങൾ എന്നിവ ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി, മൈേക്രാ ഹെൽത്ത് ക്ലിനിക് താമരശ്ശേരി, ഓപൺ ക്ലിനിക് നരിക്കുനി, അൽ നൂർ ക്ലിനിക് പൂനൂർ, കിംസ് ഹോസ്പിറ്റൽ കൊടുവള്ളി എന്നീ സ്ഥാപനങ്ങളാണ് സൗജന്യമായി ഒരുക്കിയത്. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്, എസ്.പി.സി, ജെ .ആർ.സി വിദ്യാർഥികളും പരിശോധനെക്കത്തിയവർക്ക് സഹായത്തിനായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.