കൊടുവള്ളി: കരീറ്റിപ്പറമ്പ് ജനസേവന കേന്ദ്രം ഉദ്‌ഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. കൗൺസിലർ യു.വി. ഷാഹിദ് അധ്യക്ഷത വഹിച്ചു. വിമല ഹരിദാസൻ, അബൂബക്കർ മാസ്റ്റർ, ജനസേവന കേന്ദ്രം ജില്ല റീജനൽ ഓഫിസർ സ്നേഹാനന്ദ്, ഓഫിസർമാരായ എബ്രഹാം, സജീവൻ, കെ.വി. ബാസിത്ത്, ടി.പി. ഇബ്രാഹിം, വി.കെ. റഷീദ്, വി. യൂനുസ് എന്നിവർ പങ്കെടുത്തു. അറബി സാഹിത്യോത്സവം ഹയർ സെക്കൻഡറി തലങ്ങളിലും നടത്തണം എളേറ്റിൽ: ഹൈസ്കൂൾ തലം വരെ നടത്തുന്ന അറബി സാഹിത്യോത്സവം ഹയർ സെക്കൻഡറി തലത്തിൽകൂടി നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊടുവള്ളി ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് യോഗം ആവശ്യപ്പെട്ടു. എ.ഇ.ഒ സി. മനോഹരൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ കീലത്ത് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഐ.എം.ജി.ഇ കെ. സുലൈഖ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.ഒ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. ബാലസുബ്രഹ്മണ്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ. അബ്ദുൽ ഹമീദ്, എൻ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അജ്മൽ കക്കോവ് ക്ലാസെടുത്തു. കെ. കെ.എ. ജബ്ബാർ സ്വാഗതവും റാഫി ചെരച്ചോറ നന്ദിയും പറഞ്ഞു. കർഷക പെൻഷൻ- വരുമാന പരിധി ഒഴിവാക്കണം കൊടുവള്ളി: പത്തു സെൻറ് മുതൽ അഞ്ച് ഏക്കർ വരെയുള്ള കർഷകർക്ക് അനുവദിച്ച കർഷക പെൻഷന് ഒന്നര ലക്ഷം രൂപ വാർഷിക വരുമാനം നിശ്ചയിച്ച എൽ.ഡി.എഫ് സർക്കാർ നടപടി പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഐപ്പ് വടക്കേത്തടം ഉദ്ഘാടനം ചെയ്തു. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സി.എം. ഗോപാലൻ, പി.ആർ. മഹേഷ്, ടി.കെ.പി. അബൂബക്കർ, യു.വി. ശിവദാസൻ, നൂർ മുഹമ്മദ്, ഒ.കെ. നജീബ്, പി.സി. ജമാൽ, ശാദി ശബീബ്, എം. അപ്പു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.സി. വാസു (പ്രസി), ടി.കെ. അപ്പു (വൈ. പ്രസി), പി.കെ. രാഘവൻ (ജന. സെക്ര), എം. രവീന്ദ്രൻ (സെക്ര), പി.എ. റസാഖ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.