സാക്ഷരത മിഷൻ അപേക്ഷ ക്ഷണിച്ചു

മുക്കം: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നാല്, ഏഴ്, തുല്യത കോഴ്സുകളിലേക്കും പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും കാരശ്ശേരി പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറങ്ങൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് മുമ്പ് ലഭിച്ചിരിക്കണം. ഫോൺ: 9846674181. മുക്കം സബ് രജിസ്ട്രാർ ഓഫിസിൽ അദാലത് മുക്കം: ആധാരങ്ങളിൽ വില കുറച്ചുകാണിച്ച് രജിസ്ട്രേഷൻ നടത്തിയവർക്കായി മുക്കം സബ് രജിസ്ട്രാർ ഓഫിസിൽ അദാലത് സംഘടിപ്പിക്കുന്നു. പല തവണ നോട്ടീസ് ലഭിച്ചിട്ടും പണമടക്കാൻ സാധിക്കാത്തവർക്ക് ഈ മാസം 23ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് ജപ്തി നടപടികളിൽനിന്ന് ഒഴിവാകാമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.