*200 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷിയാണ് ഉണങ്ങി നശിക്കുന്നത് കോട്ടത്തറ: പ്രതീക്ഷയോടെ കൃഷിയിറക്കിയ നെൽപാടങ്ങളിൽ നഷ്ടത്തിെൻറ കണ്ണീരാണ് വെണ്ണിയോട്, അമ്പലക്കടവ് പ്രദേശത്തുനിന്നും ഇപ്പോൾ വരുന്നത്. പ്രദേശത്തെ നെൽകൃഷി വ്യാപകമായി മൂടു ചീഞ്ഞു നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്. തരിശിട്ട നെൽപാടങ്ങളിൽ ഏറെ പ്രതീക്ഷയോടെ കറ്റയെറിഞ്ഞ വെണ്ണിയോട്ടെ നെൽകർഷകർ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. കതിരിടാനായ നെൽപാടങ്ങളിൽ പടർന്നുപിടിച്ച പുതിയതരം കുമിൾ രോഗമാണ് കർഷകരുടെ പ്രതീക്ഷകൾ കരിച്ചുകളയുന്നത്. വെണ്ണിയോട് പാടശേഖര സമിതി, വെണ്ണിയോട് അമ്പലക്കടവ് പാടശേഖരസമിതി എന്നിവക്കു കീഴിലുള്ള 200 ഏക്കറോളം വരുന്ന നെൽകൃഷിയാണ് രോഗബാധയേറ്റ് വ്യാപകമായി നശിക്കുന്നത്. മൂടുചീഞ്ഞ് വേര് നശിക്കുന്നതോടെ കൊയ്ത്തിന് ഒരുമാസം ബാക്കിനിൽക്കേ നെൽപാടങ്ങൾ കരിഞ്ഞുണങ്ങുകയാണ്. ഒരാഴ്ച മുമ്പ് കണ്ടുതുടങ്ങിയ രോഗം പാടത്തിെൻറ പകുതിയോളം ബാധിച്ചുകഴിഞ്ഞു. അടുത്തമാസം കൊയ്ത്ത് നടക്കേണ്ട പാടങ്ങളാണ് ഇവിടെയുള്ളത്. കതിർവന്ന നെൽച്ചെടികളുടെ അടിഭാഗം അഴുകുകയും ഓലകൾ കരിഞ്ഞുണങ്ങുകയുമാണ്. പുതിയതരം കുമിൾരോഗവും ബ്ലാസ്റ്റും പകർച്ച വ്യാധിപോലെ പടരുകയാണ്. കൃഷിഭവനിൽനിന്നും നിർദേശിക്കുന്ന കീടനാശിനി പ്രയോഗിച്ചിട്ടും മറ്റു രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും രോഗം തടയാനാകുന്നില്ല. മുൻ വർഷങ്ങളിൽ കൃഷിഭവെൻറ നേതൃത്വത്തിലാണ് വിത്ത് വിതരണം ചെയ്തിരുന്നത്. ഇത്തവണ പലയിടത്തുനിന്നും കർഷകർ നേരിട്ട് വിത്ത് ശേഖരിക്കുകയായിരുന്നു. പ്രദേശത്തെ ആദിവാസി കർഷകർ ഉൾപ്പെടെയുള്ള ചെറുകിട കർഷകർ, കുടുംബശ്രീ യൂനിറ്റുകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവരിൽ ഭൂരിഭാഗവും ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്. കാലാവസ്ഥയിലെ മാറ്റമാണ് രോഗകാരണമെന്ന് സംശയവും നിലനിൽക്കുന്നു. ഓരോ ദിവസവും കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുകയാണ്. രോഗം തടയുന്നതിനുള്ള ഫലവത്തായ മാർഗങ്ങൾ അധികൃതർ ഇതുവരെ നിർദേശിച്ചിട്ടുമില്ല. രോഗബാധമൂലം കളകൾ പറിക്കാൻപോലും കർഷകർ തയാറായിട്ടില്ല. കളപറിക്കുന്ന തുകപോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ. കൂടാതെ, വൈക്കോലിനുപോലും ഉപയോഗിക്കാൻ കഴിയാത്ത വിധമാണ് നെല്ല് ഇപ്പോൾ വളരുന്നതെന്ന് കർഷകർ പറയുന്നു. പാടശേഖര സമിതി സെക്രട്ടറിയായ വി.കെ. മൂസയുടെ പാടശേഖരവും ഭൂരിഭാഗവും കുമിൾരോഗം ബാധിച്ച് നശിച്ചിരിക്കുകയാണ്. നിരവധി കർഷകരുടെ വയലുകളാണ് ഇത്തരത്തിൽ നശിച്ചിരിക്കുന്നത്. വിത്ത് ഇറക്കിയതോടെ പെയ്ത മഴയിൽ ഇവിടെയുള്ള 10 ഏക്കറിലെ കൃഷി പൂർണമായും നശിച്ചിരുന്നു. സർക്കാർ സബ്സിഡി നൽകി സഹായിക്കുന്നുണ്ടെങ്കിലും അതിൽകൂടുതൽ വരുന്ന നഷ്ടം എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് കർഷകർ. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇൻഷൂർ തുക നൽകാൻ അടിയന്തര നടപടിയെടുക്കണമെന്നും കോട്ടത്തറ പഞ്ചായത്ത് കാർഷിക പുരോഗമന സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട്, ഡോ. പി.വി. കുര്യാക്കോസ്, വി.ജെ. പ്രകാശൻ, കെ.കെ. നാസർ, വി.കെ. മൂസ, എം. അബൂബക്കർ എന്നിവർ സംസാരിച്ചു. THUWDL25 വി.കെ. മൂസയുടെ പാടശേഖരത്തെ നെൽകൃഷി കുമിൾരോഗം ബാധിച്ച നിലയിൽ പി.എസ്.സി പരീക്ഷക്ക് പയ്യന്നൂരിലേക്ക് നാളെ ബത്തേരിയിൽനിന്നും സ്പെഷൽ സർവിസ് കൽപറ്റ: ശനിയാഴ്ച നടക്കുന്ന കേരള പി.എസ്.സി വില്ലേജ് ഫീൽഡ് അസി. തസ്തികയിലേക്കുള്ള പരീക്ഷക്ക് പയ്യന്നൂരിലേക്ക് സ്പെഷൽ സർവിസുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോ. രാവിലെ ആറുമണിക്ക് ബത്തേരിയിൽനിന്നും പുറപ്പെടുന്ന ടൗൺ ടു ടൗൺ ബസ് മീനങ്ങാടി, പനമരം, മാനന്തവാടി, കൂത്തുപറമ്പ്, കണ്ണൂർ, തളിപ്പറമ്പ് വഴി 11.3-0ഒാടെ പയ്യന്നൂരെത്തും. തിരിച്ച് വൈകിട്ട് നാലുമണിക്ക് പയ്യന്നൂരിൽനിന്നും പുറപ്പെടും. ബസുകൾ കുറവായ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസ് ഉദ്യോഗാർഥികൾക്ക് സഹായകമാകും. ഫോൺ: 04936 220217.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.