ലിറ്റിൽ സ്കോളർ ജില്ലതല മത്സരം നാളെ

കൽപറ്റ: മലർവാടി ബാലസംഘം, ടീൻ ഇന്ത്യ, മാധ്യമം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തി​െൻറ ജില്ലതല മത്സരം ശനിയാഴ്ച രാവിലെ 10ന് പിണങ്ങോട് ഐഡിയൽ കോളജിൽ നടക്കും. ഉപജില്ല മത്സരങ്ങളിൽനിന്ന് ഒന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങൾ ലഭിച്ചവരാണ് ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ എന്നി വിഭാഗങ്ങളിലാണ് മത്സരം. ജില്ല രക്ഷാധികാരി മലിക് ശഹബാസ് മത്സരം ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് വയനാട് അസി. െഡവലപ്െമൻറ് കമീഷനർ പി.സി. മജീദ് സമ്മാനം നൽകും. ശനിയാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 9744036938, 8075415623. THUWDL31 slug
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.