മൂപ്പൈനാട്: കഴിഞ്ഞ ജൂണിൽ എ.ടി.എസ്.പി ഫണ്ടുപയോഗിച്ച് ടാറിങ് പ്രവൃത്തി നടത്തിയ ജയ്ഹിന്ദ് -അൾട്രനേറ്റിവ് സ്കൂൾ റോഡിെൻറ പണിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന നാട്ടുകാരുടെ പരാതിയെതുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. ടാറിങ് പൂർത്തീകരിച്ച് ഒരു മാസത്തിനുള്ളിൽത്തന്നെ റോഡ് പൂർണമായും തകർന്നു. ഇതേക്കുറിച്ച് പഞ്ചായത്തധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ, എൻജിനീയർ നെൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. THUWDL26 ജയ്ഹിന്ദ് -സ്കൂൾ റോഡ് ടാറിങ് പ്രവൃത്തി വിജിലൻസ് സംഘം പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.