വടകര: പൊലീസ് ഇൻറലിജൻസ് വിഭാഗം എസ്.ഐയും കളരി ഗുരുക്കളുമായ കടത്തനാട് കെ.വി. മുഹമ്മദ് ഗുരുക്കൾ രചിച്ച 'കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ' എന്ന പുസ്തകത്തിെൻറ പ്രകാശനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'കൈകുത്തിപ്പയറ്റ്' എന്ന വിഷയത്തിൽ കളരി ഗുരുക്കന്മാർ പെങ്കടുക്കുന്ന സെമിനാറും നടക്കും. തുടർന്ന് കളരിഅഭ്യാസങ്ങളും അരങ്ങേറും. മീനാക്ഷി ഗുരുക്കൾ പുസ്തകം ഏറ്റുവാങ്ങും. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ. ബാലകൃഷ്ണൻ, കൺവീനർ എൻ. ഗിരീഷ്ബാബു, ഇ. ചന്ദ്രൻ, കെ.എം. നാരായണൻ, പി. സഫയർ, എസ്.എം. യാർബാഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.