കലകൾ കലാപ നിവാരണത്തിനുള്ള ദിവ്യൗഷധം ^പാറക്കൽ അബ്​ദുല്ല എം.എൽ.എ

കലകൾ കലാപ നിവാരണത്തിനുള്ള ദിവ്യൗഷധം -പാറക്കൽ അബ്ദുല്ല എം.എൽ.എ തിരുവള്ളൂർ: കലകൾ കലാപനിവാരണത്തിനുള്ള ദിവ്യൗഷധമാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി മുഖ്യാതിഥിയായി. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.കെ. സജിത, എം.വി. അജിത, ആർ. ബാലറാം, ടി.കെ. രാജൻ, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ, കെ.കെ. ലസിത, ടി.കെ. ബാലൻ, എഫ്.എം. മുനീർ, പി.എം. ബാലൻ, ഷൈമ പനച്ചിക്കണ്ടി, ഡി. പ്രജീഷ്, എ.ഇ.ഒ എ. പ്രദീപ് കുമാർ, ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ, മനോജ് മണലിക്കണ്ടി, എം. അജിത കുമാരി, ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ചെമ്മരത്തൂർ എം.എൽ.പി സ്കൂൾ കെട്ടിടം ശിലാസ്ഥാപനം തിരുവള്ളൂർ: ചെമ്മരത്തൂർ എം.എൽ.പി സ്കൂളിന് പുതുതായി പണിയുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. കെ.എസ്.ടി.എ തോടന്നൂർ ഉപജില്ല കമ്മിറ്റി സ്കൂളിൽ നടപ്പാക്കുന്ന നിറവ് പദ്ധതി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സജിന, പി.കെ. അശോകൻ, ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ, ഒ.പി. ചന്ദ്രൻ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. ഗോപാലൻ, പി.ടി.എ പ്രസിഡൻറ് റിജിന മാണിക്കോത്ത്, യു.കെ. ദാമോദരൻ, പ്രധാനാധ്യാപിക സുധ തിരുവോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.