കോഴിക്കോട്: സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ശക്തമായി എതിർക്കേണ്ട അവസരത്തിൽ ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങേളയും പഠിക്കാതെ അവക്കെതിരെ നിഴൽയുദ്ധം നടത്തുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച 'ഇസ്ലാമിക വിമോചനവും ഇടതുപക്ഷ ഭീതികളും' എന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. പ്രക്ഷോഭങ്ങൾ അമർച്ച ചെയ്യുന്ന സയണിസ്റ്റ്, സാമ്രാജ്യത്വ, ഫാഷിസ്റ്റ് ഭാഷയിൽതന്നെ സംസാരിക്കാൻ ഇടതുപക്ഷവും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അപകടകരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ജനാധിപത്യ പോരാട്ടങ്ങൾ അമർച്ച ചെയ്യുന്നവരാവരുത് ഇടതുപക്ഷം. തോമസ് ചാണ്ടിയോട് കാണിച്ച ഒൗദാര്യത്തിെൻറ 10 ശതമാനം കൊടുത്തിരുന്നെങ്കിൽ ഗെയിൽ പദ്ധതിയിൽ ആശങ്കയിലായിരുന്നവർ പീഡിപ്പിക്കെപ്പടുമായിരുന്നില്ല. പദ്ധതി നടപ്പാക്കുേമ്പാൾ അത് ബാധിക്കുന്നവുന്നവർക്ക് പറയാനുള്ളത് ജനാധിപത്യ മര്യാദയോടെ കേൾക്കണമെന്നേ ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളൂ. മതമാണ് അടിത്തറയെങ്കിൽ ഒന്നിലും ഇടപെടരുതെന്ന് പറയുന്നവർ ലോകവിമോചന പോരാട്ടങ്ങളുടെ ചരിത്രം പഠിക്കണം. കേരളത്തിൽ ഇൗയിടെയുണ്ടായ റിയാസ് മൗലവി, ഹാദിയ, തൃപ്പൂണിത്തുറ ഘർവാപസി കേന്ദ്രം തുടങ്ങിയ സംഭവങ്ങളിലെല്ലാം ഇടതു സർക്കാറിെൻറ ഭാഗത്തുനിന്ന് വരാൻ പാടില്ലാത്ത നടപടിയാണ് പൊലീസിൽ നിന്നുണ്ടായത്. ധാർഷ്ട്യത്തിേൻറയും കയ്യൂക്കിേൻറയും കണ്ണുരുട്ടലിേൻറയും കാലം കഴിഞ്ഞെന്ന് മനസ്സിലാക്കി ആരോഗ്യകരമായ സംവാദത്തിെൻറ ഭൂമിക തീർക്കാൻ തയാറാകണമെന്നും പി. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. ഇസ്ലാമിക പ്രസ്ഥാനത്തെ പഠിക്കാതെയുള്ള കടുത്ത മുൻവിധിയാണ് ഇടതുപക്ഷത്തിെൻറ ശത്രുവെന്ന് തുടർന്ന് സംസാരിച്ച മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പറഞ്ഞു. ഗെയിൽ സമരം കണ്ടപ്പോൾപോലും വിരണ്ടുപോകുന്ന അവസ്ഥയിൽ സ്വയം രക്ഷക്കു വേണ്ടിയെങ്കിലും മുൻധാരണകൾ തിരുത്തണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സംസാരിച്ചു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ടി.എം. ശരീഫ് മൗലവി ഖിറാഅത്ത് നടത്തി. ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും സിറ്റി ഏരിയ പ്രസിഡൻറ് റസാഖ് മാത്തോട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.