വടകരക്കും കോഴിക്കോടിനും ഇടയിലുള്ള യാത്രയാണ് ദുരിതപൂർണമായിരിക്കുന്നത് വടകര: കോഴിക്കോട്-വടകര റൂട്ടിലെ യാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലാണിപ്പോൾ. ഇതുവഴിയുള്ള ദീർഘദൂരയാത്രക്കാരും ഈ വഴിയെ ശപിക്കുകയാണിപ്പോൾ. ദേശീയപാതയിലും റെയിൽപാളത്തിലും ഒരേസമയം നടക്കുന്ന അറ്റകുറ്റപ്പണിയാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ഇതോടെ, ഏതുവഴി സഞ്ചരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. നേരേത്ത ഒന്നരമണിക്കൂർ കൊണ്ട് വടകരയിൽ നിന്ന് കോഴിക്കോട്ട് എത്തിയിരുന്ന ബസ് യാത്രക്കാർക്ക് ചുരുങ്ങിയത് രണ്ടരമണിക്കൂർ മുതൽ നാല് മണിക്കൂർ വരെ സമയമെടുക്കാതെ യാത്ര ചെയ്യാൻ പറ്റില്ലെന്ന് വന്നിരിക്കുന്നു. ഇതോടെ, എല്ലാവരും ഈ കുരുക്ക് കണക്കിലെടുത്ത് മണിക്കൂറുകൾ നേരേത്ത യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. പഴയ റെയിൽപാളം മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തിയാണിപ്പോൾ റെയിൽവേയിൽ നടക്കുന്നത്. ചുരുങ്ങിയത്, രണ്ട് മണിക്കൂറിലേറെ ഒരു റെയിൽപാളം വഴിയുള്ള യാത്ര തടയേണ്ടിവരും. ഈ സാഹചര്യത്തിൽ മണിക്കൂറുകളോളം െട്രയിൻ പിടിച്ചിടുന്ന സ്ഥിതിയാണ്. ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതോടെ, െട്രയിൻ മാർഗമായാലും റോഡ് മാർഗമായാലും നാട്ടുകാർക്ക് രക്ഷയില്ല. റോഡിലെ അറ്റകുറ്റപ്പണി രാത്രി സമയത്തേക്ക് മാറ്റണമെന്ന ആവശ്യമുയർത്തി ബസുടമകൾ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, അനൂകൂല തീരുമാനമെടുക്കാൻ അധികാരികൾ കൂട്ടാക്കിയിട്ടില്ല. യാത്രക്കാരുടെ ദുരിതത്തിനുപുറമെ ബസുകൾ കൃത്യമായി സർവിസ് നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിൽ ഇതുവഴിയുള്ള ബസ് സർവിസ് നിർത്തിവെക്കാൻ ഉടൻ തീരുമാനിക്കുമെന്ന് ബസ് ഒാണേഴ്സ് അസോസിയേഷൻ പറയുന്നു. വടകരയിൽ 11 മണിക്ക് എത്തുന്ന കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ഡിസംബർ 20വരെ റദ്ദുചെയ്തിരിക്കയാണിപ്പോൾ. ഈ വണ്ടിയിൽ സീസൺ ടിക്കറ്റ് യാത്രക്കാരില്ലാത്തതിനാലാണ് റദ്ദ് ചെയ്തതെന്നും യാത്രക്കാർക്ക് വലിയ പ്രയാസം ചെയ്യില്ലെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. വടകരക്കും കോഴിക്കോടിനും ഇടയിലെ പഴയ റെയിൽപാളം തീർത്തും ശോച്യാവസ്ഥയിലായതിനാലാണ് ഇവ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. യാത്രാദുരിതം കണക്കിലെടുത്ത് വാട്സ് ആപ് വഴിയും മറ്റും റോഡ്വഴിയുള്ള യാത്ര ഉപേക്ഷിക്കണമെന്നും തീവണ്ടി വൈകി ഓടുന്നതായുമുള്ള പ്രചാരണങ്ങൾ പതിവാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.