മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്: ചട്ടത്തിെൻറ കരട് ഉടന്‍ -മന്ത്രി കോഴിക്കോട്: ഓണ്‍ലൈന്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചട്ടം രൂപവത്കരിക്കുന്നതിനുള്ള കരട് ഉടന്‍ തയാറാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുനടന്ന 'ആധുനികോത്തര കാലഘട്ടത്തിലെ തൊഴില്‍മേഖലയും പ്രശ്‌നങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടരുതെന്നതാണ് സര്‍ക്കാറിെൻറ ലക്ഷ്യം. കള്ളനാണയങ്ങള്‍ ഈ മേഖലയില്‍ ഉണ്ടോയെന്നത് വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയണം. വിദ്യാഭ്യാസമുണ്ടെങ്കിലും പലരും ഈ മേഖലയുമായി ബന്ധപ്പെട്ട് വഞ്ചിതരാവുന്നുണ്ട്. മണിചെയിനുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വഞ്ചിതരായത് -അദ്ദേഹം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശശിധരന്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.സി. സതീശന്‍ വിഷയാവതരണം നടത്തി. സുരേഷ് പാലത്ത്, പി. മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.