കോർപറേറ്റുകളുടെ വളർച്ചക്ക്​ ജി.എസ്​.ടി വളമായി ^മന്ത്രി പി. തിലോത്തമൻ

കോർപറേറ്റുകളുടെ വളർച്ചക്ക് ജി.എസ്.ടി വളമായി -മന്ത്രി പി. തിലോത്തമൻ കോഴിക്കോട്: കോർപറേറ്റുകളുടെ വളർച്ചക്ക് ജി.എസ്.ടി വളമായി മാറിയെന്ന് മന്ത്രി പി. തിലോത്തമൻ. ജില്ല ഉപഭോക്തൃതർക്കപരിഹാരേഫാറത്തി​െൻറ നേതൃത്വത്തിൽ നടന്ന 'ജി.എസ്.ടിയും ഉപഭോക്തൃസംരക്ഷണവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നികുതിസമ്പ്രദായം ചെറുകിട വ്യവസായികളെയും കർഷകരെയും കൈവേലക്കാരെയും ദുരിതത്തിലാക്കിയപ്പോൾ കോർപറേറ്റുകൾ വലിയ നേട്ടങ്ങൾ കൈയാളുകയാണ്. കോടിക്കണക്കിന് സാധാരണക്കാർക്കാണ് തൊഴിലില്ലാതായത്. നേരേത്തയുള്ള പല നികുതിയും ഒഴിവാക്കി ഒറ്റ നികുതിയാക്കുന്നതിനാൽ സാധനങ്ങളുടെ വില കുറയുമെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, മതിയായ ചർച്ചകളോ മുന്നൊരുക്കമോ നടത്താതെ ജി.എസ്.ടി നടപ്പാക്കിയതിനാൽ വില കുറഞ്ഞിട്ടില്ല. ജി.എസ്.ടിയുടെ ഭാഗമായുണ്ടായ മാന്ദ്യം പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ് പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഒാഫിസർ െക. മനോജ് കുമാർ സംസാരിച്ചു. വാണിജ്യനികുതിവകുപ്പ് റിട്ട. അസി. കമീഷണർ അഡ്വ. സി. രാമചന്ദ്രൻ വിഷയാവതരണം നടത്തി. ജില്ല ഉപഭോക്തൃതർക്ക പരിഹാരഫോറം പ്രസിഡൻറ് റോസ് ജോസ് സ്വാഗതവും സപ്ലൈേകാ കോഴിക്കോട് മേഖല റീജനൽ മാനേജർ ഇൻ ചാർജ് പി. ഉസ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.